Food
എരിവുള്ള ഭക്ഷണങ്ങളാണോ നിങ്ങൾക്ക് ഏറെ ഇഷ്ടം?. എങ്കിൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.
അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.
അമിതമായി എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. ഭക്ഷണത്തിൽ മുളക് ഉപയോഗിക്കുമ്പോൾ ശരീര താപനില ഉയരും. ഇത് ഉറക്കത്തെ സാരമായി ബാധിക്കും.
വളരെ എരിവുള്ള ഭക്ഷണം മുഖക്കുരുവിന് കാരണമാകും. വരണ്ട ചർമ്മമുള്ളവർ എരിവുള്ള ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം.