Health
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. അമിതമായ കൊളസ്ട്രോൾ ഹൃദ്രോഗത്തിന് കാരണമാകും.
മരുന്നുകൾക്ക് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ചില ദൈനംദിന ശീലങ്ങൾ പിന്തുടരുന്നത് കൊളസ്‌ട്രോൾ സ്വാഭാവികമായും ഗണ്യമായി കുറയ്ക്കും.
ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഏഴ് ശീലങ്ങൾ ഇതാ..
ദിവസവും രാവിലെ മുരിങ്ങയില ചായ കുടിക്കുന്നത് മോശം കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.
ദിവസവും രാവിലെ 30 മിനുട്ട് നേരം നടക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഓട്സ്, ആപ്പിൾ, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
അവാക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്‌ട്രോളിൻ്റെ അളവ് ഗണ്യമായി കുറയ്ക്കും.
ഉയർന്ന പഞ്ചസാരയുടെ ഉപയോഗം ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്തുന്നത് ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് എൽഡിഎൽ കൊളസ്‌ട്രോൾ കൂട്ടാം.