Food

ചിയ സീഡ്

ദിവസവും എത്ര സ്പൂൺ ചിയ സീഡ് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്? 

Image credits: Freepik

ചിയ വിത്തുകള്‍

വെയ്റ്റ് ലോസിന് പ്രധാനമായി ഉൾപ്പെടുത്തുന്ന ഭക്ഷണമാണ് ചിയ സീഡ്.  ഒമേഗ -3 ഫാറ്റി ആസിഡ്, നാരുകൾ, പ്രോട്ടീൻ, വിവിധ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചിയ സീഡിൽ അടങ്ങിയിരിക്കുന്നു. 

Image credits: Getty

എത്ര സ്പൂൺ ചിയ സീഡ് കഴിക്കാം?

ചിയ സീഡ് സ്മൂത്തികൾ, സലാഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കുന്നു.ചിയ സീ‍ഡ് ഡയറ്റിൽ ഉൾപ്പെടുത്തുമ്പോൾ അതിന്റെ ക്യത്യമായ അളവും ശ്രദ്ധിക്കണം.
 

Image credits: social media

ചിയ സീഡ്

ദിവസവും എത്ര ചിയ സീഡ് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്? ചിയ സീഡിന്റെ ഉപഭോഗം പ്രായം, ലിംഗഭേദം, ആരോഗ്യ നില എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

Image credits: pinterest

ചിയ വിത്തുകൾ

പ്രതിദിനം ഒന്നോ രണ്ടോ ടേബിൾ സ്പൂൺ (15 മുതൽ 30 ഗ്രാം വരെ) ചിയ വിത്തുകൾ കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: pinterest

നല്ല കുടൽ ബാക്ടീരിയ വർദ്ധിപ്പിക്കുന്നു

ചിയ സീഡിൽ അടങ്ങിയിട്ടുള്ള ഫൈബർ നല്ല കുടൽ ബാക്ടീരിയയെ വർദ്ധിപ്പിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

ഒമേഗ-3 ഫാറ്റി ആസിഡ്

ഹൃദയാരോഗ്യത്തിന് പ്രധാനപ്പെട്ട ഒമേഗ-3 ഫാറ്റി ആസിഡ് ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

ചിയ സീഡ്സ്

ചിയ സീഡിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. 
 

Image credits: Getty

കാത്സ്യക്കുറവുണ്ടോ? പാൽ മാത്രമല്ല, ഈ 9 ഭക്ഷണങ്ങളും കഴിക്കൂ...

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വർക്കൗട്ടുകള്‍

എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അറുപതിലും യുവത്വം; നിത അംബാനിയുടെ ഡയറ്റിലെ 'സീക്രട്ട്' ഇതാണ്...