Health
ചർമ്മ സംരക്ഷണത്തിന് കൊളാജൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രായമേറുന്നതിനനുസരിച്ച് കൊളാജൻ ഉൽപാദനം കുറയുകയും ചർമ്മം മങ്ങിയതും ചുളിവുകൾ വീഴുകയും ചെയ്യുന്നു.
ചർമ്മം സുന്ദരമാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ.
മുന്തിരി കഴിക്കുന്നത് ഹൈപ്പർപിഗ്മെൻ്റേഷൻ, വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഓറഞ്ച് മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഓറഞ്ച് കഴിക്കുന്നത് കറുത്ത പാടുകൾ, മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കും.
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി, ക്രാൻബെറി തുടങ്ങി ബെറിപ്പഴങ്ങളിൽ കൊളാജൻ അടങ്ങിയിരിക്കുന്നു. ഇത് അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ ഇ, വിറ്റാമിൻ സി തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അവാക്കാഡോയിൽ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കും.
നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. നാരങ്ങ ചർമ്മത്തെ ദൃഢവും കൂടുതൽ യുവത്വവുമാക്കുന്നു.