Health
ചർമ്മ സംരക്ഷണത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ പഴങ്ങൾ സഹായിക്കുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ജലാംശം എന്നിവ അടങ്ങിയ പഴങ്ങൾ തിളങ്ങുന്ന ചർമ്മത്തിന് ഗുണം ചെയ്യും.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവ കഴിക്കുന്നത് വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
ഓറഞ്ച്, മുന്തിരി എന്നിവയിൽ കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പപ്പായ പതിവായി കഴിക്കുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ചർമ്മസംരക്ഷത്തിന് സഹായിക്കുന്നു.
വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയ കിവിപ്പഴം ചർമ്മം മികച്ചതാക്കാൻ സഹായകമാണ്.