Health

വ്യായാമം

എല്ലുകളെയും സന്ധികളെയും ശക്തിപ്പെടുത്തുന്നതിന് ആദ്യമേ ഉറപ്പിക്കേണ്ടത് പതിവായ വ്യായാമമാണ്. ഇതില്‍ മുടക്കം വരുത്താതിരിക്കുക

Image credits: Getty

സ്പോര്‍ട്സ്

എല്ലുകള്‍ക്കും സന്ധികള്‍ക്കും പ്രയോജനപ്രദമാകുംവിധത്തിലുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണ്. നീന്തല്‍, വാട്ടര്‍-എയറോബിക്സ് എല്ലാം ഇതിനുദാഹരണമാണ്

Image credits: Getty

സ്ട്രെങ്ത് ട്രെയിനിംഗ്

മസില്‍ നല്ലരീതിയില്‍ രൂപപ്പെട്ടുവരുന്നത് എല്ലുകള്‍ക്കും സന്ധികള്‍ക്കും നല്ലതാണ്. ഇതിനായി സ്ട്രെങ്ത് ട്രെയിനിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവ ചെയ്യാവുന്നതാണ്

Image credits: Getty

സ്ട്രെച്ചിംഗ്

സന്ധികള്‍ വഴക്കമുള്ളതായിരിക്കാനും ചലനങ്ങളില്‍ പ്രയാസങ്ങളില്ലാതിരിക്കാനും ദിവസവും സ്ട്രെച്ചിംഗ് ചെയ്യണം. എല്ലിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്

Image credits: Getty

വണ്ണം

ആരോഗ്യത്തിനും പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച് ശരീരഭാരം സൂക്ഷിച്ചാല്‍ അതും എല്ലുകള്‍ക്കും സന്ധികള്‍ക്ക് ഏറെ നല്ലതാണ്

Image credits: Getty

വെള്ളം

ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കാൻ ഓര്‍മ്മിക്കണം. കാരണം വെള്ളംകുടിയില്‍ കുറവ് സംഭവിച്ചാല്‍ അതും എല്ലുകളെയും സന്ധികളെയും ബാധിക്കാം

Image credits: Getty

ഭക്ഷണം

ആരോഗ്യകരമായ, എല്ലാ പോഷകങ്ങളും ഉറപ്പാകുന്ന ബാലൻസ്ഡ് ആയ ഭക്ഷണരീതി പിന്തുടര്‍ന്നില്ലെങ്കിലും സന്ധികള്‍ ദുര്‍ബലമാകാം

Image credits: Getty

പോസ്ചര്‍

ദീര്‍ഘനേരം ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, നില്‍ക്കുമ്പോഴുമെല്ലാം ശരീരം എങ്ങനെ വയ്ക്കുന്നു- അഥവാ പോസ്ചറും ശ്രദ്ധിക്കണം. ഇതും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് നിര്‍ബന്ധം

Image credits: Getty

വിശ്രമം

കായികാധ്വാനം ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യത്തിന് വിശ്രമം വേണം. വിശ്രമം ഇല്ലെങ്കിലും എല്ലുകളും സന്ധികളും ദുര്‍ബലമായിത്തീരാം

Image credits: Getty

'ബ്ലഡ് ഷുഗർ' നിയന്ത്രിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പ്രമേഹമുണ്ടോയെന്ന് സംശയമാണോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

ഫാറ്റി ലിവര്‍ രോഗം; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

പ്രമേഹരോ​ഗികൾ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം