Food
ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ അറിയാം.
ഫൈബര്‍ ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബെല്‍ പെപ്പര്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചുവന്ന ബെല്‍ പെപ്പറില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിന്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
മഞ്ഞ, ഓറഞ്ച് ബെല്‍ പെപ്പറില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ബെല്‍ പെപ്പറുകള്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബെല്‍ പെപ്പറുകളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകളായ എ, സി, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ബെല്‍ പെപ്പറുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ കഴിക്കേണ്ട ഒമ്പത് പഴങ്ങള്‍
ഒരു ദിവസം എത്ര ബദാം കഴിക്കാം?
ബ്രെഡ് ഓംലെറ്റ് ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കാൻ പാടില്ലാത്ത പഴങ്ങള്‍