Food
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനുള്ള കഴിവ് ഗ്രേപ്പ് ഫ്രൂട്ടിനുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിളില്‍ കലോറി കുറവാണ്. ആപ്പിൾ കഴിക്കുന്നത് വിശപ്പ് പെട്ടെന്ന് ശമിക്കാനും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതിനെ വയറിലെ ഫാറ്റിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിന്‍റെ കലോറിയും കുറവാണ്.
ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ പപ്പായ കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
വെള്ളം ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ തണ്ണിമത്തന്‍ കഴിക്കുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.