Food

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 7 ഭക്ഷണങ്ങള്‍ ഇവയാണ്.

Image credits: Getty

വാഴപ്പഴം

സാധാരണയായി കണ്ടുവരുന്ന ഒരു കോമ്പിനേഷനാണ് പാലും വാഴപ്പഴവും. എന്നാല്‍ ഇത് ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. മലബന്ധവും വയര്‍ വീര്‍ത്ത അവസ്ഥയും ഉണ്ടാകാം.

Image credits: Getty

സിട്രസ് പഴങ്ങൾ

സിട്രസ് ഫ്രൂട്ട്സായ ഓറഞ്ച്, നാരങ്ങ എന്നിവ പാലിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

Image credits: Getty

തണ്ണിമത്തന്‍

ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന്‍ പോലുള്ളവ പാലിനൊപ്പം കഴിക്കുന്നത് വയറിളക്കത്തിനും ഗ്യാസ് പ്രശ്നങ്ങള്‍ക്കും കാരണമാകും.

Image credits: Getty

എരിവ് കൂടിയ ഭക്ഷണം

പാലും നല്ല എരിവേറിയ ഭക്ഷണവും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്നമുണ്ടാക്കുന്നു. ദഹന പ്രക്രിയ സാവധാനത്തിലാക്കുന്നു.

Image credits: Getty

മത്സ്യം

മീനും പാലും ഒന്നിച്ച് കഴിക്കുന്നത് സ്കിന്‍ അലര്‍ജിയിലേക്കും ദഹന പ്രശ്നത്തിലേക്കും നയിക്കും.

Image credits: Getty

മുട്ട

മുട്ടയും പാലും ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു.

Image credits: Getty

ഇലവര്‍ഗങ്ങള്‍

സ്പിനാച്ച്, ഉലുവ ഇല പോലുള്ള ഇലവര്‍ഗങ്ങളും പാലും ഒരുമിച്ച് കഴിക്കുന്നത് കാത്സ്യം ആഗിരണം ചെയ്യുന്നതിനെ ബാധിക്കും. ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും. 

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One