Food
അയേണ്‍ അടങ്ങിയ ചില വിത്തുകളെ പരിചയപ്പെടാം.
അയേൺ ധാരാളം അടങ്ങിയ ഒന്നാണ് മത്തന്‍ വിത്തുകള്‍. സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ, എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരു ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും.
അയേണ്‍ അടങ്ങിയ എള്ളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അനീമിയയെ തടയാന്‍ സഹായിക്കും.
അയേണ്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ ചിയ വിത്തുകളും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡിലും അയേണ്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
സൂര്യകാന്തി വിത്തുകളും ശരീരത്തിന് വേണ്ട ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.