Food

അവക്കാഡോ

ഇതിലുള്ള 'മോണോ സാച്വറേറ്റഡ് ഫാറ്റ്സ്'വിശപ്പ് ശമിപ്പിക്കും. കലോറി കൂടുതലെടുക്കുന്നത് തടയുകയും ചെയ്യുന്നു

Image credits: Getty

ബെറികള്‍

വിവിധയിനം ബെറികളും കലോറിയില്‍ കുറവാണ്. ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ കാര്യമായി അടങ്ങിയിരിക്കുകയും ചെയ്യും. 

Image credits: Getty

സാല്‍മണ്‍

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ സാല്‍മണ്‍ മത്സ്യവും കഴിക്കുന്നത് നല്ലതാണ്. ഇതും വണ്ണം കുറയ്ക്കാൻ സഹായകമാണ്

Image credits: Getty

ക്വിനോവ

വെയിറ്റ് ലോസ് ഡയറ്റിന്‍റെ ഭാഗമാക്കാൻ അനുയോജ്യമായ വിഭവമാണ് ക്വിനോവ. പ്രോട്ടീൻ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ക്വിനോവ വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കുകയും ചെയ്യുന്നു

Image credits: Getty

ചിയ സീഡ്സ്

ഫൈബറിനാല്‍ സമ്പന്നമാണ് ചിയ സീഡ്സ്. വിശപ്പ് ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുമെല്ലാം ചിയ സീഡ്സ് നല്ലതാണ്

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീ കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായകമാണ്. ഗ്രീൻ ടീയിലുള്ള 'കാറ്റെച്ചിൻസ്' എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. കൊഴുപ്പെരിച്ചുകളയാനും ദഹനത്തിനുമെല്ലാം ഇത് സഹായിക്കുന്നു

Image credits: Getty

ഇലക്കറികള്‍

ചീര, ക്യാബേജ്, ലെറ്റൂസ് പോലുള്ള ഇലക്കറികള്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ നല്ലതാണ്. ഇവയില്‍ കലോറി കുറവും ഫൈബര്‍ കൂടുതലുമായിരിക്കും. പോഷകങ്ങളും നിരവധിയാണ്

Image credits: Getty
Find Next One