Woman
ആര്‍ത്തവ ക്രമക്കേടുകള്‍ കാണുന്നുവെങ്കില്‍ വൈകാതെ തന്നെ പരിശോധിക്കുക. കാരണം ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ വലിയൊരു സൂചനയാണ് ആര്‍ത്തവ പ്രശ്നങ്ങള്‍
ശരീരഭാരം അസാധാരണമായി കൂടുകയോ കുറയുകയോ ചെയ്താലും ശ്രദ്ധിക്കണം. ഇതും ഹോര്‍മോണ്‍ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം
സ്കിൻ പ്രശ്നങ്ങളും ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഭാഗമായി ഉണ്ടാകാം. അമിതമായ എണ്ണമയം, മുഖക്കുരു എല്ലാം ഇത്തരത്തിലുണ്ടാകാം
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നത് മൂലം മൂഡ് സ്വിംഗ്സും സ്ത്രീകളില്‍ വലിയ രീതിയില്‍ കാണാം.
ഉന്മേഷക്കുറവും തളര്‍ച്ചയുമാണ് സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ മറ്റൊരു ലക്ഷണം. ശ്രദ്ധക്കുറവും ഇതുപോലെ കാണാം
ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ഉറക്കത്തിലും പ്രശ്നം വരാം. ഉറക്കമില്ലായ്മ, ഉറങ്ങിയാലും ഇടക്ക് ഉണരല്‍, ആഴത്തില്‍ ഉറങ്ങാൻ സാധിക്കാതിരിക്കുകയെല്ലാം ഇത്തരത്തില്‍ കാണാം
ലൈംഗികതയോട് താല്‍പര്യം കുറയുന്നതും സ്ത്രീകളെ ഹോര്‍മോണ്‍ മാറ്റങ്ങളുടെ ലക്ഷണമാണ്. ഇങ്ങനെ കണ്ടാലും പരിശോധനയ്ക്ക് വിധേയരാകുക