Food
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം.
പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.
അമിതമായ ഉപ്പിന്‍റെ ഉപയോഗവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.
സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന് നന്നല്ല.
കഫൈനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അമിത മദ്യപാനവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.