Food
ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് വിവിധ ക്യാൻസറുകള്‍ക്ക് സാധ്യത കൂട്ടും. അതായത്, ഇവ കഴിച്ചാല്‍ ക്യാൻസര്‍ പിടിപെടുമെന്നല്ല.
മറിച്ച് മറ്റ് പല അനുകൂലഘടകങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഇവ ക്യാൻസര്‍ സാധ്യതയെ കൂട്ടും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ തിരിച്ചറിയാം.
കാര്‍ബണേറ്റഡ് സോഡകളില്‍ ഉപയോഗിക്കുന്ന കാരാമല്‍ കളറിംഗില്‍ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
മൈക്രോവേവ് പോപ്കോണിന്‍റെ ബാഗുകളില്‍ പെര്‍ഫ്ലുറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ) അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
സോഡിയം കൂടുതലുള്ള അച്ചാറുകള്‍ വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
ബേക്കണ്‍, സോസേജുകള്‍ പോലെ നൈട്രൈറ്റുകള്‍ അടങ്ങിയവയും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
ചുവന്ന മാംസത്തിന്‍റെ അമിത ഉപയോഗം വന്‍കടല്‍ ക്യാന്‍സുമായി ബന്ധപ്പെട്ടിരക്കുന്നു.
ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.