Food
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില സീഡുകളെ പരിചയപ്പെടാം.
ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍, വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ മത്തങ്ങാ വിത്ത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ ബി12, ഇ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകളും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മല്ലി വിത്തുകൾ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.