Food
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താന്‍ ഇവ സഹായിക്കും.
വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പല സുപ്രധാന ഘടകങ്ങളും അടങ്ങിയ അയമോദക വെള്ളം പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുരിങ്ങയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.