Culture
ലോകം മാറുന്നു. സംസ്കാരവും. ബന്ധത്തിലും ആ മാറ്റമുണ്ട്. കുറേനാളുകൾ കഴിയുമ്പോൾ ബന്ധത്തിന് തീവ്രത കുറയുമോ? ബന്ധങ്ങൾ പുതുക്കാനുള്ള ഒരു വഴിയാണത്രെ 2-2-2 നിയമം. എന്താണിത്?
കാലത്തിന്റെയും സംസ്കാരത്തിലെയും മാറ്റം ബന്ധങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് പലർക്കും ബന്ധങ്ങളുടെ തീവ്രത പെട്ടെന്ന് നഷ്ടപ്പെടാറുണ്ട്.
അങ്ങനെ നഷ്ടപ്പെട്ടുപോകാതിരിക്കണമെങ്കിൽ നാം തന്നെ ശ്രദ്ധിച്ചേ തീരൂ. അവിടെയാണ് 2-2-2 നിയമത്തിന്റെ പ്രസക്തി.
ദി ആൻസർ റൂമിലെ കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ സോണാൽ ഖാൻഗരോട്ട് പറയുന്നത് പ്രകാരം ഇതിൽ മൂന്ന് നിയമങ്ങളാണുള്ളത്.
ഒന്നാമത്തേത്, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ദമ്പതികൾ ഓരോ ഡേറ്റ് നൈറ്റിന് പോവുക എന്നതാണ്. അതൊരു ശീലമാക്കുക.
അടുത്തതായി, ഓരോ രണ്ട് മാസം കൂടുമ്പോഴും വീക്കെൻഡ് യാത്രകൾ പോവുക. ആ യാത്ര നമ്മെയും നമ്മുടെ ബന്ധവും പുതുക്കാനുള്ളതാണ്.
മൂന്നാമതായി, ഓരോ രണ്ട് വർഷം കൂടുമ്പോഴും ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു വലിയ യാത്ര പോവുക.
ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ 2-2-2 നിയമത്തിന് കഴിയും എന്നാണ് മിക്ക റിലേഷൻഷിപ്പ് ഉപദേശകരും പറയുന്നത്. പുതുസംസ്കാരത്തില്‍ പുതുനിയമങ്ങള്‍ അല്ലേ?