Health

യൂറിക് ആസിഡ്

യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ 

Image credits: Getty

യൂറിക് ആസിഡ്

ശരീരത്തിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞ് കൂടുന്നത് സന്ധികളുടെയും വൃക്കകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത് കാരണമാകും. 
 

Image credits: Getty

പാനീയങ്ങൾ

ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

തുളസി വെള്ളം

തുളസിയില പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

Image credits: Getty

ഇഞ്ചി ചായ

ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

നാരങ്ങാ വെള്ളം

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളം യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും. 
 

Image credits: Getty

ക്യാരറ്റ് ജ്യൂസ്

ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഉയർന്ന യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും. 
 

Image credits: Getty

മല്ലി വെള്ളം

വീക്കം കുറയ്ക്കാനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഗ്രീന്‍ ടീ

ആന്റിഓക്സിഡന്റ് അടങ്ങിയ ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Find Next One