auto blog
ഓട്ടോകളിൽ കയറുമ്പോൾ പലപ്പോഴും കാണാറുള്ള ഒരു കാഴ്ചയുണ്ട്. ഒരുവശം ചെരിഞ്ഞായിരിക്കും പല ഓട്ടോ ഡ്രൈവര്‍മാരുടെയും ഇരിപ്പ്. എന്താണിതിന് കാരണം?
ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നത് 'ക്വോറ' എന്ന ഉത്തരം തേടല്‍ സൈറ്റ്
ഉത്തരവുമായെത്തിയത് ശിവിന്‍ സക്‌സേന എന്നയാൾ. ആ ഉത്തരങ്ങൾ ഇപ്പോള്‍ ക്വോറയില്‍ ലക്ഷക്കണക്കിനുപേർ വായിച്ചു
ഈ ചോദ്യവുമായി നിരവധി ഓട്ടോ ഡ്രൈവര്‍മാരെ ശിവിന്‍ സമീപിച്ചു. മിക്കവരും പറഞ്ഞത് ഏതാണ്ട് ഒരേ ഉത്തരങ്ങൾ. ഇവയാണവ
ഓട്ടോയുടെ സീറ്റ് ചെറുതാണ്. ഓട്ടോ ഓടിക്കാൻ പഠിക്കുന്ന കാലത്ത് ആശാനൊപ്പം സീറ്റ് പങ്കിട്ടിരുന്നായിരിക്കും ഓടിക്കാന്‍ പഠിക്കുക. അത് പിന്നെ ശീലമായി മാറുമെന്ന് ചിലർ
പഴയകാലത്ത് ഓട്ടോകളില്‍ ഡ്രൈവർ സീറ്റിന് തൊട്ടുതാഴെയായിരുന്നു എഞ്ചിന്‍റെ സ്ഥാനം. അങ്ങനെ സീറ്റിന് നടുവിലെ ചൂട് സഹിക്കാനാവാതെ അരികിലിരിക്കുന്നത് ശീലമായി
ഓട്ടോയിലേക്ക് പെട്ടെന്ന് ചാടിക്കയറാനും ഇറങ്ങാനും ഈ ഇരിപ്പിൽ സാധിക്കുമെന്നാണ് മറ്റു ചിലരുടെ ഉത്തരം
ഓട്ടോയുടെ വലതുവശത്ത് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഹോൺ എളുപ്പത്തില്‍ മുഴക്കാനും യാത്രികരെ എളുപ്പത്തില്‍ വിളിക്കാനുമൊക്കെ ഈ ഇരിപ്പ് ഉപകരിക്കുമെന്നും ചില ഡ്രൈവർമാർ
തിരക്കേറിയ ട്രാഫിക് സാഹചര്യങ്ങളിൽ ഓട്ടോറിക്ഷകൾക്കുമേൽ മികച്ച നിയന്ത്രണത്തിന് ഈ ഇരിപ്പ് സഹായിക്കുമെന്നും ചിലർ
സീറ്റിന് അരികിൽ ഇരിക്കുന്നത് റോഡിൻ്റെയും ചുറ്റുമുള്ള ട്രാഫിക്കിൻ്റെയും മികച്ച കാഴ്ച നൽകുമെന്ന് വാദിക്കുന്നവരും ഉണ്ട്