auto blog

മാരുതിയുടെ വമ്പൻ പ്രഖ്യാപനം! പുതിയ ഡിസയ‍ർ ഉടമകൾ ഡബിൾ ഹാപ്പി!

രാജ്യത്തെ താങ്ങാനാവുന്ന വിലയുള്ള കാർ നിർമ്മാതാവായി മാരുതി സുസുക്കി എപ്പോഴും അറിയപ്പെടുന്നു. ടാക്സി-ക്യാബ് സേവനങ്ങളിൽ മാരുതി കാറുകൾക്ക് വലിയ ഡിമാൻഡാണ്.

Image credits: CarDekho

ടാക്സി മാ‍ർക്കറ്റിൽ വൻ ഡിമാൻഡ്

കോംപാക്റ്റ് സെഡാൻ സെഗ്‌മെൻ്റിൻ്റെ ലീഡറായ മാരുതി ഡിസയറിനും ടാക്സി മാ‍ർക്കറ്റിൽ വൻ ഡിമാൻഡ്

Image credits: CarWale

ഫാമിലികൾ അകന്നു

ബജറ്റും മൈലേജും കണക്കിലെടുത്ത്  പലരും ഈ കാർ ഇഷ്ടപ്പെട്ടെങ്കിലും ഫാമിലി കാറായി വാങ്ങാൻ ആഗ്രഹിക്കുന്നവ‍രിൽ പലരും അകന്നു

Image credits: CarWale

പുതിയ ഡിസയ‍ർ

6.79 ലക്ഷം രൂപ പ്രാരംഭ വിലയിൽ മാരുതി ഡിസയർ കഴിഞ്ഞ ദിവസം പുറത്തിറക്കി. 5-സ്റ്റാർ സുരക്ഷാ റേറ്റിംഗിൽ വരുന്ന ആദ്യത്തെ മാരുതി കാറാണിത്

Image credits: CarWale

വമ്പൻ പ്രഖ്യാപനം

പരിമിതമായ ആളുകൾക്ക് മാത്രം പുതിയ ഡിസയ‍ർ വിൽക്കും എന്ന വമ്പൻ പ്രഖ്യാപനവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഹിസാഷി ടകൂച്ചി 

Image credits: Getty

സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രം

പുതിയ മാരുതി ഡിസയർ സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതായത് വാണിജ്യ വാഹനമായി വിൽക്കില്ല

Image credits: Social media

ഡിസയർ കാറുകളിൽ രണ്ടെണ്ണം ടാക്സികൾ

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയിൽ വിൽക്കുന്ന മാരുതി ഡിസയർ കാറുകളിൽ രണ്ടെണ്ണം ടാക്സികളായി ഉപയോഗിക്കുന്നുവെന്ന് കണക്കുകൾ

Image credits: Social media

ടാക്സിക്ക് പഴയ മോഡൽ

ഫ്ലീറ്റ്, ടാക്സി-ക്യാബ് സേവനങ്ങളിൽ ഡിസയർ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അത്തരം ഉപഭോക്താക്കൾക്കായി അതിൻ്റെ മൂന്നാം തലമുറ മോഡൽ വിൽപ്പനയ്ക്ക് ലഭ്യമാകും.

Image credits: Social media

സന്തോഷവാർത്ത

കാബുകളിൽ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം ഈ കാറിൽ നിന്ന് മാറി നിന്ന പുതിയ മാരുതി ഡിസയറിൻ്റെ സ്വകാര്യ ഉപഭോക്താക്കൾക്ക് ഇതൊരു സന്തോഷവാർത്ത. 

Image credits: Social media

എഞ്ചിൻ

സ്വിഫ്റ്റിൻ്റെ 1.2 ലിറ്റർ, 3 സിലിണ്ടർ 'Z' സീരീസ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ 81.58 പിഎസ് കരുത്തും 111.7 എൻഎം ടോർക്കും സൃഷ്ടിക്കും

Image credits: Social media

മൈലേജ്

മാനുവൽ വേരിയൻറ് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയൻ്റിന് 25.71 കിലോമീറ്ററും സിഎൻജി വേരിയൻ്റിന് 33.73 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

Image credits: CarDekho

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വമ്പൻ മൈലേജ്, വില 10 ലക്ഷത്തിൽ താഴെ; അഞ്ച് ഡീസൽ എസ്‍യുവികൾ!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ