കേന്ദ്ര ബജറ്റ് മധുരിക്കുന്നോ? കേരളത്തിന് കയ്പ്പോ? പൊതുജനം പറയുന്നത് കേൾക്കാം!
കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചോ? ജനങ്ങൾ പറയുന്നത് കേൾക്കാം...
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഒരു മണിക്കൂർ 17 മിനിറ്റ് എടുത്താണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് നിർമ്മല അവതരിപ്പിച്ചത്. ആദായ നികുതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമെ മരുന്നുകളുടെ തീരവ, വനിത സംരഭങ്ങൾക്കുള്ള വായ്പ തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വലിയൊരു ജനതയെ പ്രതിനിധാനം ചെയ്യുന്ന ഇൻകം ടാക്സ് ഇളവടക്കമുള്ള കേന്ദ്ര ബജറ്റിനെപ്പറ്റി എന്താണ് ജനങ്ങൾക്ക് പറയാനുള്ളത്? കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചോ? ജനങ്ങൾ പറയുന്നത് കേൾക്കാം...