ആദായ നികുതി ഇളവിൽ മുങ്ങി പോയോ?... വേറെയുമുണ്ട് വലിയ ബജറ്റ് പ്രഖ്യാപനങ്ങൾ
ആദായ നികുതിയിളവിനൊപ്പം തന്നെ അറിയാതെ പോകരുതാത്ത വലിയ പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആദായ നികുതിയിൽ വമ്പൻ ഇളവ് നൽകിയിരുന്നു. ബജറ്റ് അവതരണം ആരംഭിക്കുമ്പോൾ തന്നെ മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വികസനത്തിനാണ് മുൻതൂക്കമെന്നും സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ചര്‍ച്ചയായ ആദായ നികുതി ഇളവ് വാര്‍ത്തയ്ക്കൊപ്പം തന്നെ ഏറെ പ്രാധാന്യമുള്ള മറ്റ് ചില പ്രഖ്യാപനങ്ങളും ധനമന്ത്രി ബജറ്റിൽ നടത്തിയിട്ടുണ്ട്. ആദായ നികുതിയിളവിനൊപ്പം തന്നെ അറിയാതെ പോകരുതാത്ത വലിയ പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.