നവ്യയുടെ ഏഴാംമാസ ചടങ്ങുകൾക്കൊരുങ്ങി അനന്തപുരി - പത്തരമാറ്റ് സീരിയൽ റിവ്യൂ
നവ്യയുടെ ഏഴാം മാസ ചടങ്ങുകൾക്കായി അടുക്കളയിൽ പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ് ദേവയാനി. ജലജയോടും ജാനകിയോടും ദേവയാനി തന്നെ സഹായിക്കാനായി അടുക്കളയിൽ വരാൻ പറയുന്നു . ആദ്യം വിസമ്മതിച്ചെങ്കിലും ദേവയാനി കടുപ്പിച്ച് പറഞ്ഞതോടെ മറ്റ് വഴിയില്ലാതെ ജലജയും ജാനകിയും ദേവയാനിയോടൊപ്പം പലഹാരങ്ങൾ ഉണ്ടാക്കാൻ നിർബന്ധിതരാവുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.
ദേവയാനി അടുക്കളയിൽ നവ്യയ്ക്കായി പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നയന അങ്ങോട്ടെത്തുന്നത്, ഒപ്പം നവ്യയും ഉണ്ട്. അവരെ കണ്ട ഉടൻ ജലജയും ജാനകിയും ഒന്നും രണ്ടും പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി . എന്നാൽ സീൻ വഷളാക്കാതെ ദേവയാനി ഇടയ്ക്ക് കയറി ഇടപെട്ടു. നവ്യയോട് ഉണ്ടാക്കിയ പലഹാരങ്ങളെല്ലാം ഒന്ന് രുചിച്ച് നോക്കാൻ ദേവയാനി ആവശ്യപ്പെട്ടു . പലഹാരങ്ങളെല്ലാം രുചിച്ച് നോക്കിയ നവ്യ തനിയ്ക്ക് എല്ലാം ഇഷ്ട്ടപ്പെട്ടെന്ന് പറയുകയും ഒപ്പം ദേവയാനിയോട് നന്ദി പറയുകയും ചെയ്തു. അതോടൊപ്പം ഏഴാം മാസ ചടങ്ങുകൾക്കായി നയന പോലും തനിയ്ക്ക് സാരി എടുത്ത് തന്നെന്നും നിങ്ങൾക്കൊന്നും ഇതുവരെ ഒരു സാരീ പോലും തനിയ്ക്ക് എടുത്ത് തരാൻ തോന്നിയില്ലല്ലോ എന്നും നവ്യ ജലജയോട് പറഞ്ഞു . എന്നാൽ തങ്ങൾക്ക് ഇത്രയൊക്കെ പറ്റൂ, നീ വേണമെങ്കിൽ മാത്രം പ്രസവത്തിന് ശേഷം ഇങ്ങോട്ട് വന്നാൽ മതി എന്നായിരുന്നു ജലജയുടെ മറുപടി . അനന്തപുരിയിലെ കുഞ്ഞിനെ ആണ് താൻ പ്രസവിക്കുന്നതെങ്കിൽ കുഞ്ഞ് ഇവിടെത്തന്നെ വളരുമെന്നും അതോർത്ത് ആരും പേടിക്കേണ്ടെന്നും നവ്യ മറുപടി പറഞ്ഞു.
അതേസമയം ഏഴാം മാസ ചടങ്ങുകൾക്ക് പോകാനായി പലഹാരം ഉണ്ടാക്കുകയാണ് കനക. ഒപ്പം ഗോവിന്ദനുമുണ്ട്. നയനയും ദേവയാനിയും ഒന്നിച്ചത് എങ്ങനെയെന്നറിയാക്കാതിരിക്കുകയാണ് കനക. പക്ഷെ അമ്മായിയമ്മയും മരുമകളും ഒന്നിച്ചതിൽ കനകയ്ക്കും ഗോവിന്ദനും വളരെയധികം സന്തോഷമുണ്ട് . ഒരുനാൾ നയന തന്നെ എല്ലാം തുറന്ന് പറയുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.
അതേസമയം അഭിയോട് തന്നെ പരിഗണിക്കാത്ത വിഷമം തുറന്ന് പറയുകയാണ് നവ്യ. എന്നാൽ അഭിയാവട്ടെ നാട്ടിലെത്തിയ പഴയ കാമുകിയെയും അവളിൽ തനിക്കുണ്ടായ കുഞ്ഞിനേയും ഓർത്തിരിപ്പാണ് . അതിനിടയിലാണ് നവ്യ അഭിയോട് പരാതിയുമായെത്തുന്നത് . ആകെ മൊത്തം എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് അഭി. ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ അഭി ? കയ്യിലിരുപ്പ് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ആയത് ...പ്രേക്ഷകർക്കും അഭിയുടെ കാര്യത്തിൽ ഇതേ അഭിപ്രായം തന്നെ ആയിരിക്കും ...എന്തായാലും നവ്യയെ ഇപ്പോൾ പിണക്കിയാൽ അപകടമാണെന്ന് മനസ്സിലാക്കിയ അഭി നവ്യയോട് കൂട്ടത്തിൽ സ്നേഹം നടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അഭിയുടെ കള്ളത്തരം നവ്യ പൊക്കുമോ ഇല്ലയോ എന്നെല്ലാം ഇനി നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.