കുമ്പളങ്ങി നൈറ്റ്‌സ് എനിക്ക് ഒരു ജീവിതം തന്നു : അൻസൽ പള്ളുരുത്തി- Chat with Ansal palluruthi
കുമ്പളങ്ങി നൈറ്റ്സിന്റെ ആറു വർഷങ്ങളുടെ ഓർമ്മകളുമായി അൻസൽ പള്ളുരുത്തി
2019 ഫെബ്രുവരി- 7 നായിരുന്നു കുമ്പളങ്ങി നൈറ്റ്സ് റിലീസിന് എത്തിയത്. കുമ്പളങ്ങി നൈറ്റ്സിലൂടെ പുതുമുഖമായി എത്തിയ ഓരോരുത്തരും ഇപ്പോൾ മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തി. കുമ്പളങ്ങി നൈറ്റ്സിന് ശേഷം കുമ്പളങ്ങി മാറി. തന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കിയ ആദ്യ ഫ്രെമിൽ ആറു വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി എത്തിയ സന്തോഷത്തിലാണ് ഷമ്മിയുടെ സഹോദരൻ ഷിജുവിന്റെ വേഷം ചെയ്ത അൻസൽ പള്ളുരുത്തി. ഷമ്മിയുടെ സൈക്കോത്തരങ്ങൾ ആടി തിമിർത്ത ആ വീടും പരിസരവും ഇപ്പോഴും കുമ്പളങ്ങി നൈറ്റ്സിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്നു.