ഇതൊരല്‍പം ഓവറല്ലേ? വീണ്ടും നോട്ട്‌ബുക്ക് സെലിബ്രേഷനുമായി ദിഗ്‌വേഷ് സിംഗ് രാത്തി, പിന്നാലെ മുട്ടന്‍ പണി
മുംബൈ ഇന്ത്യന്‍സിന്‍റെ നമാന്‍ ധിറിനെ ബൗള്‍ഡാക്കിയ ശേഷവും ദിഗ്‌വേഷ് സിംഗ് രാത്തി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി. എന്നാല്‍ ഇത്തവണ കൂടുതല്‍ പിഴ പേടിച്ച് താരത്തിന് തൊട്ടടുത്തേക്ക് പോയില്ല, അകലെ നിന്നാണ് രാത്തി ഈ ആംഗ്യം കാട്ടിയത്. എന്നിട്ടും പണി കിട്ടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്‍റുകളുമാണ് രണ്ടാം ചട്ടലംഘനത്തിന് രാത്തിക്കെതിരെ ചുമത്തിയത്.
കാര്യം പറഞ്ഞാല്‍ മികച്ച സ്പിന്നറാണ്, വിശേഷണം പോലെ മിസ്റ്റരി ഒക്കെ തോന്നുണ്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിക്കറ്റെടുത്ത ശേഷം നോട്ട്‌ബുക്ക്-സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തുന്ന ദിഗ്‌വേഷ് സിംഗ് രാത്തി ഐപിഎല്ലില്‍ പതിവ് കാഴ്ചയാവുകയാണ്. ഇതിന് ഒരുവട്ടം ബിസിസിഐയുടെ താക്കീതും പിഴയും രാത്തിക്ക് ലഭിച്ചു. എന്നാല്‍ തൊട്ടടുത്ത മത്സരത്തിലും താരം ഇതേ സെലിബ്രേഷന്‍ ആവര്‍ത്തിച്ചു. ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം.