മൊബൈൽ ഫോണില്ലാതെ ഒരു കഷ്ണം റൊട്ടി പോലും കിട്ടില്ല, വൈദ്യുതിയില്ല, ഫോൺ ചാർജ്ജ് ചെയ്യാൻ ചൈനയിൽ വന്‍ ക്യൂ

നിരവധി ഫോണുകൾ ഒരേ സമയം ചാർജ്ജ് ചെയ്യുന്നുണ്ട്. ആ സമയത്ത് ബാക്കിയുള്ളവർ കാത്ത് നിൽക്കുകയാണ്, അവരുടെ ഊഴമെത്താൻ. കുട്ടികളുമായി നിൽക്കുന്ന സ്ത്രീകളെ വരെ അക്കൂട്ടത്തിൽ കാണാം. ഒരു കഷ്ണം ബ്രെഡ്ഡ് വേണമെങ്കിൽ പോലും ഇവിടെ മൊബൈൽ ഫോൺ ആവശ്യമാണ് എന്ന് പറയുന്നു. 

after typhoon yagi hit people queue up to charge mobile phone viral video

സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ സാധ്യമല്ല എന്ന അവസ്ഥയിലാണ് ഇന്ന് പലരും. ചൈനയിലും അത് അങ്ങനെ തന്നെയാണ്. മാത്രമല്ല, ഏറിയ പങ്കും സാങ്കേതികവിദ്യയെ ആശ്രയിച്ച് തന്നെയാണ് അവർ കാര്യങ്ങൾ നടത്തുന്നത്. പേയ്‍മെന്റുകളെല്ലാം തന്നെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചാണ് നടത്തുന്നത്. നോട്ടുകളായി പണം നൽകുക എന്ന രീതി തന്നെയില്ല. അപ്പോൾ പിന്നെ മൊബൈൽ ഫോണുകൾ ഓഫായാൽ എന്ത് ചെയ്യും? അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. അതിന്റെ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ ചർച്ചയായി കൊണ്ടിരിക്കുന്നത്. 

ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി സെപ്തംബർ 6 -നാണ് ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ കര തൊട്ടത്. കനത്ത മഴയും മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയുള്ള കാറ്റുമായിരുന്നു ഇവിടെയുണ്ടായത്. അതോടെ ഇവിടെ വൈദ്യുതി പോവുകയും ജനജീവിതം മൊത്തത്തിൽ താറുമാറാവുകയും ചെയ്തു. ഇതോടെ ആളുകൾക്ക് ഫോൺ ചാർജ്ജ് ചെയ്യാനുള്ള സൗകര്യവും ഇല്ലാതായി. അതോടെയാണ് സാധനങ്ങൾ വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ വന്നത്. 'കാഷ്‍ലെസ്സ് സൊസൈറ്റിയുടെ പോരായ്മ' എന്ന കാപ്ഷനോടെയാണ് ഈ വീഡ‍ിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

താല്ക്കാലികമായി ഉണ്ടാക്കിയിരിക്കുന്നൊരു സ്റ്റേഷനിൽ ആളുകൾ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നതിനായി ക്യൂ നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. എഞ്ചിനാണ് ഇതിന് വേണ്ടി ഉപയോ​ഗിച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. നിരവധി ഫോണുകൾ ഒരേ സമയം ചാർജ്ജ് ചെയ്യുന്നുണ്ട്. ആ സമയത്ത് ബാക്കിയുള്ളവർ കാത്ത് നിൽക്കുകയാണ്, അവരുടെ ഊഴമെത്താൻ. കുട്ടികളുമായി നിൽക്കുന്ന സ്ത്രീകളെ വരെ അക്കൂട്ടത്തിൽ കാണാം. ഒരു കഷ്ണം ബ്രെഡ്ഡ് വേണമെങ്കിൽ പോലും ഇവിടെ മൊബൈൽ ഫോൺ ആവശ്യമാണ് എന്ന് പറയുന്നു. 

വീഡിയോ പെട്ടെന്നാണ് വൈറലായി മാറിയത്. മുഴുവനായും സാങ്കേതിക വിദ്യയെ ആശ്രയിച്ച് ജീവിക്കുന്നതിന്റെ ഇത്തരം അപകടകരമായ ഫലത്തെ കുറിച്ചാണ് ആളുകൾ ചർച്ച ചെയ്തത്. “ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. തങ്ങളുടെ പണമെല്ലാം മൊബൈൽ ഫോണുകളിലായതിനാൽ തന്നെ ചൈനക്കാർ തങ്ങളുടെ ഫോണുകൾ ചാർജ് ചെയ്യാൻ തീവ്രമായി ആഗ്രഹിക്കുകയാണ്. ഒരു മൊബൈൽ ഫോണില്ലാതെ നിങ്ങൾക്ക് ഒരു കഷണം റൊട്ടി പോലും വാങ്ങാൻ കഴിയില്ല“ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

വായിക്കാം: മുടി വളർത്തരുത്, സീനിയേഴ്സിന്റെ കണ്ണിൽ നോക്കരുത്, ഫുൾകൈ ഷർട്ടിടണം; ജൂനിയേഴ്സിന് പെരുമാറ്റച്ചട്ടം, വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios