എന്തൊരു ചിരി! വിന്‍റേജ് മോഹന്‍ലാലിന്‍റെ ചിരിയില്‍ വീഴുന്ന കാതെറിന്‍ ലാങ്ഫോര്‍ഡ്: വൈറല്‍ വീഡിയോ
നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനിരിക്കുന്നത്
![vintage mohanlal smile Katherine Langford 13 Reasons Why edit viral video nsn vintage mohanlal smile Katherine Langford 13 Reasons Why edit viral video nsn](https://static-gi.asianetnews.com/images/01ha922a3y78mye3rgj5yc77sn/befunky-collage_363x203xt.jpg)
മലയാളത്തിലെ മുതിര്‍ന്ന സൂപ്പര്‍താരങ്ങളുടെ വിന്‍റേജ് ലുക്കുകള്‍ക്ക് സിനിമാപ്രേമികളില്‍ ആരാധകര്‍ ഏറെയാണ്, പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെ. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് എത്താറുള്ള സ്റ്റാറ്റസ് വീഡിയോകളിലും മറ്റും മോഹന്‍ലാലിന്‍റെ പഴയ ചിത്രങ്ങളോടും അദ്ദേഹത്തിന്‍റെ ലുക്കിനോടുമൊക്കെ പ്രേക്ഷകര്‍ക്കുള്ള സ്നേഹം വ്യക്തമാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു എഡിറ്റഡ് വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും റീല്‍സ് ആയുമൊക്കെ കാര്യമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ വിന്‍റേജ് മോഹന്‍ലാലിനൊപ്പം പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ഓസ്ട്രേലിയന്‍ നടി കാതെറിന്‍ ലാങ്ഫോര്‍ഡ് ആണ്!
നൈവ്സ് ഔട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളിലൂടെയും 13 റീസണ്‍സ് വൈ അടക്കമുള്ള സിരീസുകളിലൂടെയും ലോകമെമ്പാടും ആരാധകരുള്ള നടിയാണ് കാതെറിന്‍. ഒരു പഴയ സ്റ്റേജ് ഷോ വേദിയില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിരി കട്ട് ചെയ്താണ് മനോഹരമായ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. 13 റീസണ്‍സ് വൈയിലെ പ്രശസ്ത സംഭാഷണവും ഇതിനൊപ്പമുണ്ട്. എഎ ലെന്‍സ് എന്ന പേരില്‍ വീഡിയോ ക്രിയേറ്റ് ചെയ്യുന്ന അക്ഷയ് ആചാര്യയാണ് ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍.
അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ, ജീത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍ എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ അപ്കമിംഗ് ലൈനപ്പ്. ഇതില്‍ നേര്, വൃഷഭ എന്നീ സിനിമകളുടെ ചിത്രീകരണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു.
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ