ഒരാൾക്ക് ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ..; ഷാരൂഖിന്‍റെ ക്ഷേത്ര സന്ദര്‍ശനത്തില്‍ ബിജെപി മന്ത്രി പറഞ്ഞത്.!
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പത്താൻ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്.

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച് അഭിപ്രായവുമായി ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര രംഗത്ത്. ആമിർ ഖാൻ കലശ പൂജ നടത്തിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരാൾക്ക് ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്.
"സമൂഹം ഇപ്പോള്‍ ബോധമുള്ളവരുടെതാണ്. ഈ താരങ്ങള്‍ ഇത് മനസ്സിലാക്കിയാൽ അവര്‍ക്ക് നല്ലതാണ്. എല്ലാവർക്കും അവരവരുടെ വിശ്വാസപ്രകാരം ആരാധിക്കാൻ അവകാശമുണ്ട്. ഒരാൾക്ക് ഏത് ദൈവത്തെയും ആരാധിക്കാം, എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്" നരോത്തം മിശ്ര പറഞ്ഞു. ഷാരൂഖ് ഖാന്റെ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച് കുറിച്ച് ചോദിച്ചപ്പോൾ ഒരു വാര്‍ത്ത സമ്മേളനത്തിലാണ് ബിജെപി മന്ത്രിയുടെ പരാമര്‍ശം.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പത്താൻ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. വൈഷ്ണോദേവി ക്ഷേത്രത്തിന്‍റെ പ്രദര്‍ശന വഴിയില്‍ കൂടി ഷാരൂഖ് നടന്ന് അടുക്കുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇതിന് മുമ്പ് ഉംറ നിർവഹിക്കാൻ ഷാരൂഖ് മക്കയിലും എത്തിയിരുന്നു. ഷാരൂഖ് മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള വിവിധ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു.
പുതിയ വീഡിയോയിൽ ഫോട്ടോഗ്രാഫറോട് ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഒരു സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെടുന്നത് കാണാം. ഫോട്ടോ എടുക്കുന്നതിൽ നിന്ന് സുരക്ഷ ജീവനക്കാര്‍ ഫോട്ടോഗ്രാഫറെ തടയുന്നതും കാണാം. ഷാരൂഖ് ഒരു കാറിൽ നിന്ന് പുറത്തിറങ്ങുകയും. വീഡിയോയിൽ കാണുന്നയാൾ കറുത്ത ഹുഡ് ജാക്കറ്റ് ധരിച്ചിരിക്കുന്നതിനാൽ ബോളിവുഡ് നടന്റെ മുഖം വീഡിയോയില്‍ ദൃശ്യമല്ല. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ കനത്ത സുരക്ഷയിലാണ് ഷാരൂഖ്. മറ്റൊരു വീഡിയോയിൽ, സുരക്ഷ ജീവനക്കാരാല്‍ ചുറ്റപ്പെട്ട ഷാരൂഖ് ദേവാലയത്തിലേക്ക് നടക്കുന്നത് കാണാം.
അഞ്ച് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. കത്രീന കൈഫും അനുഷ്‌ക ശർമ്മയും അഭിനയിച്ച സീറോ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജനുവരിയിലാണ് ആക്ഷൻ ചിത്രമായ പത്താൻ എത്തുന്നത്. ജൂണിൽ അറ്റ്ലിയുടെ ജവാൻ, അതേ വർഷം ഡിസംബറിൽ രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്നിവയിൽ ഷാരൂഖിന്‍റെതായി പുറത്തിറങ്ങാനുണ്ട്.
നായികയുടെ ബിക്കിനിയുടെ നിറം; ഷാരൂഖിന്‍റെ പഠാന്‍ സിനിമയ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം
