'അമ്മാവൻ റോളെടുത്ത കല്യാണപ്പെണ്ണ്'; വിവാഹ ദിന വിമർശനങ്ങൾക്ക് പ്രതികരണവുമായി ഗൗരി കൃഷ്ണൻ

കല്യാണ മണ്ഡപത്തിൽ  ബന്ധുക്കൾക്കു പോലും ഗൗരിയുടെ അടുത്ത് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു. അവസാനം ഗൗരിയാണ് ഇവരെയെല്ലാം നിയന്ത്രിച്ചത്.

actress gouri krishnan talks about criticism for her wedding day

താര ജാഡയില്ലാത്ത നടിയെന്ന് പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിക്കുന്നയാളാണ് ഗൗരി കൃഷ്ണൻ. അതിന് ഗൗരിയുടെ യുട്യൂബ് ചാനലിലെ വീഡിയോകൾ തന്നെ തെളിവാണ്. വളരെ ലളിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഗൗരിയുടെ പ്രത്യേകത. താരത്തിന്റെ വിവാഹവും ചടങ്ങുകളും എല്ലാം അങ്ങനെ തന്നെയായിരുന്നു. എന്നാൽ വിവാഹ ദിവസത്തെ ചില കാര്യങ്ങളിൽ ഗൗരിക്ക് വിമ‍ര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

വിവാഹത്തിന് നിരവധി വ്ലോഗ‍ര്‍മാരും സിനിമാ ഓൺലൈൻ മാധ്യമങ്ങളും എത്തിയിരുന്നു.  കല്യാണ മണ്ഡപത്തിൽ ബന്ധുക്കൾക്കു പോലും ഗൗരിയുടെ അടുത്ത് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു. അവസാനം ഗൗരിയാണ് ഇവരെയെല്ലാം നിയന്ത്രിച്ചത്. അതിന്റെ പേരിൽ ഗൗരിക്ക് വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. കാര്യങ്ങൾ സുഗമമായി നടക്കാൻ ഗൗരി നിർദേശങ്ങൾ നൽകുന്ന വീഡിയോ പുറത്ത് വന്നതോടെ കല്യാണെപ്പെണ്ണ് തന്നെ അമ്മാവൻ റോളും ചെയ്യുന്നു എന്നൊക്കെ ആയിരുന്നു ചില പ്രേക്ഷകർ ഗൗരിയെ വിമർശിച്ച് കുറിച്ചത്.

ഇപ്പോഴിത വിവാഹ ദിവസവും അതിനുശേഷവും നടന്ന സംഭവങ്ങളെ കുറിച്ചും താൻ കേട്ട വിമർശനങ്ങളെ കുറിച്ചും ഒരു  അഭിമുഖത്തിൽ വിശദീകരിച്ചിരിക്കുകയാണ് നടി ഗൗരി കൃഷ്ണൻ. 'യഥാർഥത്തിൽ വിവാഹ ദിവസം എന്തൊക്കെയാണ് നടന്നതെന്ന് ഞാൻ  പറഞ്ഞത് കേട്ട് മനസിലാക്കി ചിലരൊക്കെ ഇപ്പോൾ  സംസാരിക്കാറുണ്ട്. സംഭവത്തിൽ വിശദീകരണം കൊടുത്തിട്ടും അത് മനസിലാക്കാൻ തയ്യാറാവാത്തവരുണ്ട്. ഞാൻ ആഡംബര ബ്ലൗസ് ഇട്ടു. നാല് കോസ്റ്റ്യൂം വിവാഹത്തിന് മാറി മാറി ധരിച്ചുവെന്നതാണ് ഇപ്പോഴും ചിലരുടെ പ്രശ്നം. അതൊക്കെ ഭയങ്കര തെറ്റാണെന്നാണ് കുറ്റപ്പെുത്തുന്നവർ പറയുന്നത്. ഞാൻ അവരുടെ കാശിനല്ലല്ലോ ബ്ലൗസ് ധരിച്ചത്. അതുകൊണ്ട് അവർ കുറ്റപ്പെടുത്തി കമന്റിടുമ്പോൾ പ്രതികരിക്കാൻ പോകാറില്ല. അവർക്കെന്തിനാണ് എന്റെ കാര്യത്തിൽ ടെൻഷനെന്ന് മനസിലാകുന്നില്ല.' എന്നായിരുന്നു വിമർശനങ്ങളോടുള്ള ഗൗരിയുടെ പ്രതികരണം.

ഏറ്റുമുട്ടാനൊരുങ്ങി ലോറൻസും എസ് ജെ സൂര്യയും; 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ പിന്നീട് ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ഗൗരി കൃഷ്ണൻ പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്നങ്ങൾ മാറിയതോടെ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി.

Latest Videos
Follow Us:
Download App:
  • android
  • ios