സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക്; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

രാജ്യത്ത് പലയിടങ്ങളിലും താപനിലയില്‍ വലിയ കുറവുണ്ടായി. ഇനി വരുന്ന ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

winter strengthens in saudi arabia and rain expected in coming days

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്‌ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി സ്‌കൂളുകൾ 10 ദിവസത്തെ സെമസ്റ്റർ അവധിയിൽ പ്രവേശിച്ചതിനാൽ രക്ഷിതാക്കളുടെ ആശങ്കയുമൊഴിഞ്ഞിട്ടുണ്ട്. കൊടും ശൈത്യത്തിൽ അതിരാവിലെ ഉണർന്ന് കുട്ടികളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതിെൻറ കഠിനതയിൽനിന്ന് ഒരു താൽക്കാലിക ഇടവേള കിട്ടിയ സന്തോഷത്തിലാണ് അവർ.

രാജ്യത്തിെൻറ പല പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയുകയാണ്. മഴയ്ക്കും ശക്തമായ തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, മദീന, മക്ക, അൽ ജൗഫ്, ഖസിം, റിയാദ്, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിലാണ് താപനില ഗണ്യമായി കുറയുകയും മഞ്ഞുണ്ടാവുകയും ചെയ്യുക. റിയാദ് പ്രവിശ്യയിൽ തണുപ്പു ഉയരാനും മഴ പെയ്യാനും സാധ്യതയുണ്ട്. റിയാദിലും മദീനയിലും താപനില രണ്ട് ഡിഗ്രി സെൽഷ്യസായി താഴ്ന്നേക്കും. മറ്റ് ചിലയിടങ്ങളിൽ താപനില പൂജ്യത്തിന് താഴേക്കും പോയേക്കാനുമിടയുണ്ട്. 

Read Also -  തുടങ്ങിയിട്ട് രണ്ട് മാസം, സന്ദർശകർ ഒഴുകിയെത്തി; റിയാദ് സീസണിലെത്തിയത് 1.3 കോടി പേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios