യുഎഇയില്‍ 777 പേര്‍ക്ക് കൂടി കൊവിഡ്
530 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 69,981 ആയി ഉയര്‍ന്നു.

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 777 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80,266 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
530 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 69,981 ആയി ഉയര്‍ന്നു. 399 ആണ് ആകെ മരണസംഖ്യ. 9,886 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 61,000ത്തിലധികം കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ 1060 പേര്‍ക്ക് കൂടി കൊവിഡ് മുക്തി
