Asianet News MalayalamAsianet News Malayalam

തൊഴിൽ നിയമലംഘനം; 638 പ്രവാസി തൊഴിലാളികൾ ഒമാനിൽ അറസ്റ്റിൽ

വര്‍ക്ക് ഷോപ്പുകള്‍ മുതല്‍ വാണിജ്യ, വ്യാവസായിക സൈറ്റുകള്‍ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.

oman authorities arrested  638 expatriate workers violated labour law
Author
First Published Oct 5, 2024, 6:50 PM IST | Last Updated Oct 5, 2024, 6:50 PM IST

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിനായി വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. തൊഴിൽ നിയമം ലംഘിച്ചതിന് വടക്കന്‍ ബാത്തിന ഗവര്‍റേറ്റിൽ നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. 

തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ ടീം ആണ് പരിശോധന നടത്തിയത്. റസിഡന്റ്‌സ് കാര്‍ഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികളും അറസ്റ്റിലായവരില്‍ പെടുന്നു. 80 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് ഇക്കാലയളവില്‍ കൈമാറിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വ്യത്യസ്ത മേഖലകളില്‍  തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി.

വര്‍ക്ക് ഷോപ്പുകള്‍ മുതല്‍ വാണിജ്യ, വ്യാവസായിക സൈറ്റുകള്‍ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദാഖിലിയയിലുള്ള ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ മൂന്നിനും ഇടയില്‍ മേഖലകളിലെ വിവിധ സ്വകാര്യ മേഖലയിലായിരുന്നു പരിശോധന നടത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios