ജിദ്ദയില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ശക്തമാക്കി; മൂന്ന് മണിക്ക് ശേഷം യാത്രാ വിലക്ക്
ജൂണ്‍ 20 വരെ പള്ളികൾ അടച്ചിടണം. സർക്കാർ, സ്വകാര്യ ഓഫീസുകളൊന്നും പ്രവർത്തിക്കാൻ പാടില്ല. റസ്റ്റോറന്റുകളിലും കഫെകളിലും
ബൂഫിയകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. എന്നാല്‍ പാർസൽ അനുവദിക്കും.
![new restrictions announced in jeddah as number of covid cases increase new restrictions announced in jeddah as number of covid cases increase](https://static-gi.asianetnews.com/images/01ea2ekcgyrmjcy259rsgcbb45/jeddah-jpg_363x203xt.jpg)
റിയാദ്: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജിദ്ദയിൽ കർഫ്യു നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതൽ ഈ മാസം ഇരുപത് വരെ 15 ദിവസത്തേക്കാണ് നടപടി. ഈ ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെ കര്‍ശന നിയന്ത്രണങ്ങളുണ്ടാവും.
ജൂണ്‍ 20 വരെ പള്ളികൾ അടച്ചിടണം. സർക്കാർ, സ്വകാര്യ ഓഫീസുകളൊന്നും പ്രവർത്തിക്കാൻ പാടില്ല. റസ്റ്റോറന്റുകളിലും കഫെകളിലും
ബൂഫിയകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. എന്നാല്‍ പാർസൽ അനുവദിക്കും. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്.
വിമാന, ടാക്സി സർവീസുകൾ ഇപ്പോഴുള്ള പോലെ നടക്കും. ജിദ്ദ നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്തുപോവുന്നതിനും കർഫ്യു ഇല്ലാത്ത
സമയത്ത് അനുവാദമുണ്ടാകും. റിയാദിലടക്കം സൗദിയിലെ മറ്റു പ്രവിശ്യകളിൽ നിലവിലെ സ്ഥിതി തുടരുമെന്നും എന്നാൽ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.