'തലേദിവസം പോലും വ്രതം പിടിക്കാതെ മലയ്ക്കുപോകുന്നിടത്ത് സ്ത്രീവിലക്ക് പുരുഷാധിപത്യം മാത്രം'
സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശകസമിതി അധ്യക്ഷന്‍ ടി.കെ.എ നായര്‍
ശബരിമലയിലെ സ്ത്രീപ്രവേശന വിലക്ക് പഴയ ആചാരമല്ലെന്ന് ടി.കെ.എ നായര്‍. 1940ല്‍ തനിക്ക് ഒരു വയസുള്ളപ്പോള്‍ അമ്മ ശബരിമല ശ്രീകോവിലിന് മുന്നില്‍ വച്ചാണ് ചോറൂണ് നടത്തിയതെന്നും മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.