4,051 കോടി രൂപയ്ക്ക് കൊട്ടക് ഇൻഷുറൻസിനെ ഏറ്റെടുത്ത് ഈ കമ്പനി; വാങ്ങിയത് 51% ഓഹരി

1,148.30 കോടി രൂപ വിറ്റുവരവുള്ള കൊട്ടക് ജനറൽ ഇൻഷുറൻസിന് രാജ്യത്തുടനീളം 25 ശാഖകളാണുള്ളത്. 1,339 ജീവനക്കാരും കമ്പനിക്കുണ്ട്. ഏറ്റെടുത്തിരിക്കുന്നത് ഈ വമ്പൻ

Zurich Insurance to acquire 51% in Kotak General for 4,051 crore APK

കൊട്ടക് ജനറൽ ഇൻഷുറൻസിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സൂറിച്ച് ഇൻഷുറൻസ് കമ്പനി. ഏകദേശം 4,051 കോടി രൂപയാണ് സൂറിച്ച് ഇൻഷുറൻസ് ഇതിനായി നിക്ഷേപിക്കുക. മൂന്ന് വർഷത്തിനുള്ളിൽ 19 ശതമാനം അധിക ഓഹരിയും കമ്പനി ഏറ്റെടുക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയിൽ നിന്നുള്ള   അംഗീകാരം അനുസരിച്ചായിരിക്കും ഇടപാട്.

കൊട്ടക് ജനറൽ ഇൻഷുറൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്. മോട്ടോർ, ഹെൽത്ത്, ഹോം, ഫയർ, മറൈൻ, ലയബിലിറ്റി ഇൻഷുറൻസ് തുടങ്ങിയ നോൺ-ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ ഈ ജനറൽ ഇൻഷുറൻസ് കമ്പനി നൽകുന്നുണ്ട് .

ALSO READ: ഉള്ളി കിലോയ്ക്ക് 25 രൂപയ്ക്ക് വിൽക്കാൻ കേന്ദ്രം; ചില്ലറ വില 78 രൂപ കടന്നു

2015 നവംബറിൽ ആണ് കൊട്ടക് ജനറൽ ഇൻഷുറൻസിന് പ്രവർത്തനം തുടങ്ങാനുള്ള ലൈസൻസ് ലഭിച്ചത്.  കമ്പനിക്ക് രാജ്യത്തുടനീളം 25 ശാഖകളാണുള്ളത്. ആകെ 1,339 ജീവനക്കാരും കമ്പനിക്കുണ്ട്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കൊട്ടക് ജനറൽ ഇൻഷുറൻസിന്റെ  വിറ്റുവരവ്   1,148.30 കോടി രൂപയാണ്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂറിച്ച് ഇൻഷുറൻസ് കമ്പനി സൂറിച്ച് ഇൻഷുറൻസ് ഗ്രൂപ്പ് ലിമിറ്റഡിന്റെ ഒരു ഉപസ്ഥാപനമാണ്. സൂറിച്ച് ഇൻഷുറൻസ് ഗ്രൂപ്പ് ലിമിറ്റഡ് ആഗോളതലത്തിൽ സജീവമായ ഒരു പ്രമുഖ മൾട്ടി-ലൈൻ ഇൻഷുറർ ആണ്. സൂറിച്ച് ഇൻഷുറൻസ് ഗ്രൂപ്പ് ലിമിറ്റഡ് എസ്ഐഎക്സ് സ്വിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios