രൂപയ്ക്ക് മാത്രമല്ല ഓഹരി വിപണിക്കും രക്ഷയില്ല; നിക്ഷേപകര്‍ക്ക് ഇന്ന് നഷ്ടമായത് 2.6 ലക്ഷം കോടി

ഇന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞതിന്‍റെ 4 കാരണങ്ങള്‍ ഇതാ

Why are markets falling today Here are 4 reasons thats worrying investors

ന്‍ ഇടിവാണ് ഇന്ന് ഓഹരി വിപണികളിലുണ്ടായത്. സെന്‍സെക്സ് 964 പോയിന്‍റിന്‍റേയും നിഫ്റ്റി 247 പോയിന്‍റിന്‍റെയും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 1,162 പോയിന്‍റ് വരെ താഴ്ന്നു

ഇന്ന് വിപണികള്‍ ഇടിഞ്ഞതിന്‍റെ 4 കാരണങ്ങള്‍ ഇതാ:

1. യുഎസ് ഫെഡിന്‍റെ തീരുമാനം

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 25 ബിപിഎസ് കുറച്ചു. തുടര്‍ച്ചയായി ഈ വര്‍ഷത്തെ മൂന്നാമത്തെ വെട്ടിക്കുറക്കലായിരുന്നു ഇത്. എന്നാല്‍, പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നതിനാല്‍, അടുത്ത വര്‍ഷം മുമ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ സാവധാനത്തില്‍ ആയിരിക്കും നിരക്കുകള്‍ കുറയ്ക്കുകയെന്ന സൂചനയും ഫെഡ് നല്‍കി. ഇതോടെ ഡോളര്‍ ശക്തിപ്രാപിക്കുകയും ഓഹരി വിപണികളില്‍ വന്‍തോതില്‍ വില്‍പനയും നടന്നു.

2. ഏഷ്യന്‍ വിപണികള്‍ സമ്മര്‍ദ്ദത്തില്‍

യുഎസ് ഫെഡ് തുടര്‍ച്ചയായ മൂന്നാം മീറ്റിംഗിലും പലിശ നിരക്ക് കുറച്ചതിനാല്‍ ഏഷ്യ-പസഫിക് വിപണികള്‍ ഇടിവ് നേരിട്ടു. ജാപ്പനീസ് സൂചികയായ നിക്കി ഒരു ശതമാനത്തോളം ഇടിഞ്ഞു.കൊറിയന്‍ സൂചികയായ കോസ്പി 1.87 ശതമാനം ഇടിഞ്ഞ് 2,438 എന്ന നിലയിലെത്തി. ഇതും ഇന്ത്യന്‍ വിപണികളെ ബാധിച്ചു.

3. യുഎസ് വിപണികളില്‍ ഇടിവ്

യുഎസ് ഫെഡ് പലിശ നിരക്ക് വെട്ടിക്കുറച്ച ശേഷം പ്രഖ്യാപിച്ച സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള അനുമാനങ്ങള്‍ നിരാശാജനകമായതിനെത്തുടര്‍ന്ന്  യുഎസ് സൂചികകള്‍ ഇടിഞ്ഞു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,123 പോയിന്‍റും എസ് ആന്‍റ് പി 500  2.95% നഷ്ടത്തിലും ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 3.56 ശതമാനം ഇടിഞ്ഞ് 19,392.69 ല്‍ ക്ലോസ് ചെയ്തു. ഇതും ഇന്ത്യന്‍ വിപണികള്‍ക്ക് തിരിച്ചടിയായി

4. എഫ്ഐഐ വില്‍പ്പന ആശങ്കാജനകമായി തുടരുന്നു

എന്‍എസ്ഇയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 18 ന് 1,316.81 കോടി രൂപയുടെ ഓഹരികള്‍ ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. ഡിസംബറില്‍ അവര്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും ഈ ആഴ്ച നിക്ഷേപം വിറ്റഴിക്കുകയാണ് ചെയ്തത്...

Latest Videos
Follow Us:
Download App:
  • android
  • ios