കണക്കുകൂട്ടാതെ വായ്പ എടുക്കരുത്, ഇഎംഐ കാല്‍ക്കുലേറ്റര്‍ നോക്കാം, തിരിച്ചടവ് അറിയാം നേരത്തെ...
ഓരോ ബാങ്കുകള്‍ക്കും പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉണ്ട്. ഗൂഗിളില്‍ പേഴ്സണല്‍ ലോണ്‍ കാല്‍ക്കുലേറ്റര്‍ എന്ന് തിരഞ്ഞാല്‍ ഓരോ ബാങ്കുകളുടെയും ഇഎംഐ കാല്‍ക്കുലേറ്റര്‍ കണ്ടെത്താം.

വായ്പ എടുക്കുന്നതിന് മുന്നോടിയായി പ്രതിമാസ തിരിച്ചടവ് എത്രയാണെന്ന് കണക്കാറുണ്ടോ..? അല്ലാത്ത പക്ഷം വ്യക്തിഗത സാമ്പത്തിക ബജറ്റ് ആകെ തകിടം മറിയും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. വായ്പകളുടെ തിരിച്ചടവ് കണക്കാക്കുന്നതിന് സഹായിക്കുന്നവയാണ് ഇഎംഐ കാല്‍ക്കുലേറ്റര്‍. ഓണ്‍ലൈനായി പ്രതിമാസ തിരിച്ചടവ് വേഗത്തിലും കൃത്യമായും കണക്കാക്കാന്‍ ഇഎംഐ കാല്‍ക്കുലേറ്ററുകള്‍ സഹായിക്കും. ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിന്‍റെ പ്രയോജനങ്ങള്‍
ഓരോ ബാങ്കുകള്‍ക്കും പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉണ്ട്. ഗൂഗിളില്‍ പേഴ്സണല്‍ ലോണ്‍ കാല്‍ക്കുലേറ്റര്‍ എന്ന് തിരഞ്ഞാല്‍ ഓരോ ബാങ്കുകളുടെയും ഇഎംഐ കാല്‍ക്കുലേറ്റര്‍ കണ്ടെത്താം.
1. അനായാസം ഉപയോഗിക്കാം - ഇഎംഐ കാല്‍ക്കുലേറ്ററുകള്‍ ലളിതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും അവ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും
2. അതിവേഗത്തില്‍ ഫലം - ഇഎംഐ കാല്‍ക്കുലേറ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഇഎംഐ എത്രയാണെന്ന് കണക്കാക്കുന്നു
3. തിരിച്ചടവിന് ശേഷിയുണ്ടോ എന്ന് അറിയാം - ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിലൂടെ, പേഴ്സണല്‍ ലോണിനെ സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാം. വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക ശേഷി വിലയിരുത്താന്‍ ഇത് സഹായിക്കും.
4. ഏറ്റവും മികച്ച വായ്പ കണ്ടെത്താം - ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച്, പലിശ നിരക്കുകള്‍, പ്രിന്‍സിപ്പല്‍ തുകകള്‍, കാലാവധികള്‍ എന്നിവയുടെ വിവിധ സാധ്യതകള്‍ പരിശോധിക്കാം. ഇത് വഴി ഏറ്റവും മികച്ച വായ്പ ഏതാണെന്ന് കണ്ടെത്താന്‍ സാധിക്കുന്നു.
5. പ്രതിമാസ ബജറ്റ് കണക്കാക്കാം - ഇഎംഐക്ക് വേണ്ടി എത്ര പണം നീക്കിവെക്കണം എന്നതിനെക്കുറിച്ച് വ്യക്തത നല്‍കുന്നതിന് ഇഎംഐ കാല്‍ക്കുലേറ്റര്‍ സഹായിക്കുന്നു.
ശരിയായ ലോണ്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതില്‍ പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ സഹായിക്കും. ഒരു ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതിലൂടെ, വ്യക്തിഗത ലോണ്‍ ആ വ്യക്തിയുടെ ബഡ്ജറ്റിന് അനുയോജ്യമാണോ എന്ന് വിലയിരുത്താം
