അംബാനിയോ അദാനിയോ എന്തിന് മസ്‌ക് പോലുമല്ല, ദിവസങ്ങൾക്കുള്ളിൽ 2 ലക്ഷം കോടി രൂപ സമ്പാദിച്ച വ്യക്തി ആരാണ്?
ഓരോ ദിവസവും കോടിക്കണക്കിന് ഡോളർ ആണ് ഓരോ ശതകോടീശ്വരനും സമ്പാദിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 2 ലക്ഷം കോടി രൂപ തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്ത വ്യക്തി.

ലോകത്ത് അതിസമ്പന്നരായ നിരവധിപേരുണ്ട് ഇവരുടെ ആസ്തി പലപ്പോഴും വാർത്തകളിൽ നിറയാറുമുണ്ട്. ഓരോ ദിവസവും കോടിക്കണക്കിന് ഡോളർ ആണ് ഓരോ ശതകോടീശ്വരനും സമ്പാദിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 2 ലക്ഷം കോടി രൂപ തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്ത ഒരാളാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനേക്കാൾ സമ്പന്നനാണ് ഇപ്പോൾ സക്കർബർഗ്. മെറ്റാ നാലാം പാദ വരുമാനം പുറത്തുവിട്ടതിന് ശേഷം സക്കർബർഗിൻ്റെ സമ്പത്തിൽ വർധനവുണ്ടായി. ഇതിനെ തുടർന്ന് കമ്പനിയുടെ ഓഹരിയിൽ 22 ശതമാനം വർധനയുണ്ടായി. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച്, സക്കർബർഗിൻ്റെ തത്സമയ ആസ്തി 161.8 ബില്യൺ യുഎസ് ഡോളറാണ്. അതായത് 1343380 കോടി രൂപ. നിലവിൽ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.
പണപ്പെരുപ്പവും പലിശനിരക്ക് വർധനയും കാരണം ടെക് ഓഹരികളിൽ ഉണ്ടായ ഇടിവ് കാരണം 2022 അവസാനത്തോടെ മാർക്ക് സക്കർബർഗിൻ്റെ ആസ്തി 35 ബില്യൺ ഡോളറിന് താഴെയായിരുന്നു. വലിയൊരു തിരിച്ചുവരവാണ് 2024 ൽ സക്കർബർഗ് നടത്തിയിരിക്കുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും ഗുണ നിലവരമുള്ള ബീഫ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് മാർക്ക് സക്കർബർഗ്. പല കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്ന മെറ്റ തലവൻ ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്.
