'പക്ഷേ, നിങ്ങൾ ഇന്ത്യാക്കാർ ലൈംഗിക പ്രശ്നങ്ങൾ സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലല്ലോ?'
ഞാൻ അയാളുടെ റെഫറൽ ലെറ്റർ അതിനകം തന്നെ നോക്കിയിരുന്നു. ജനറൽ പ്രാക്റ്റീഷണർ എഴുതിയിരുന്നത്. ഒരു ഹെഡ് ഇൻജുറിയ്ക്കു ശേഷമെന്നോണം ചില പെരുമാറ്റ വൈകല്യങ്ങൾ. തല സ്കാന്‍ ചെയ്തതില്‍ ഒക്കെ നോർമൽ ആണ്. ഒരു വൻ കോടീശ്വരനാണ്. കേംബ്രിഡ്ജിൽ ഒരു കാർ ഇംപോർട്ട് എക്സ്പോർട്ട് നടത്തുന്ന ഒരു മനുഷ്യൻ.
![deshantharam shafi k muthalif deshantharam shafi k muthalif](https://static-gi.asianetnews.com/images/01d3e9jn3adczs9zpchybw95zp/shafy_363x203xt.jpg)
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ഇംഗ്ലണ്ടിൽ വന്നിട്ട് ആദ്യം കണ്ട സൈക്യാട്രിക് പേഷ്യന്‍റ്, ഒരു വെള്ളക്കാരൻ ആയിരുന്നു. അതു പിന്നെ ഇംഗ്ലണ്ടിൽ അങ്ങിനെയല്ലേ പറ്റൂ. ഞാൻ, ഒരു ട്രെയിനി ആയിരുന്നു. അതിന്‍റെ യാതൊരു അഹംഭാവവും എനിക്ക് ഉണ്ടായിരുന്നില്ല. 'ലോകം മുഴുവൻ വട്ടായി വന്നാലും ട്രീറ്റ് ചെയ്യാം' എന്നുള്ള കോൺഫിഡൻസ് ആയിരുന്നു കൈമുതൽ. ഇതിലൊന്നും വല്യ കാര്യൊന്നൂല്ല്യാട്ടാ എന്ന തൃശ്ശൂക്കാരന്‍റെ ലൈൻ. ട്രെയിനി ആവുമ്പോൾ നമ്മൾ കേസ് ഒക്കെ കണ്ട് കൺസൾട്ടന്‍റിന്‍റെ അടുത്ത് പോയി ഡിസ്കസ് ചെയ്യണം എന്നതാണ് ഒരു നാട്ടു നടപ്പ്. അങ്ങിനെ ഒരു നടപ്പ് ഉണ്ട് എന്നത് എനിക്ക് അറിയാത്തത് കൊണ്ട് ഞാൻ നമ്മൾ തന്നെ ബോസ്സ് എന്ന രീതിയിൽ ഇരുന്നു.
രോഗി ഉള്ളിൽ കയറി വന്നു. ഒരു ട്രൌസർ ഒക്കെ ഇട്ട ഘടാ ഘടിയൻ വെള്ളക്കാരൻ. മൊട്ട. സമ്മർ കാലം ആയിരുന്നു. അടിപൊളി ഒരു സമ്മർ കാലം. പുറത്ത് നല്ല വെയിൽ. വെയില് കണ്ടാൽ ഇംഗ്ലീഷുകാർക്ക് വട്ടാവും. സൂര്യനെ കാണാത്ത പാവങ്ങൾ എന്തു ചെയ്യണം എന്നറിയാത്ത മതിഭ്രമത്തിൽ അലയും. ഷർട്ടൂരി പുല്ലിൽ കിടക്കൽ മുതലായ പല നോർമൽ വട്ടുകളും സ്ഥിരമായി കാണാം. നമ്മക്ക് പിന്നെ വെയില് കണ്ടാൽ ഷേഡിൽ കയറലാണല്ലോ ശീലം.
അപ്പൊ ഈ ട്രൌസറാൻ എന്‍റെ മുൻപിൽ വന്ന് ഇരിപ്പുറപ്പിച്ചു. എന്നെ ശരിക്കും ഒന്ന് നോക്കി. ‘'നിങ്ങൾ എത് രാജ്യത്ത് നിന്ന് ആണ് വരുന്നത്?''
‘ഇന്ത്യ ' ഞാൻ പറഞ്ഞു. പുള്ളിക്കാരൻ- ''എനിക്ക് ഒരു ഇംഗ്ലീഷുകാരൻ ഡോക്ടറെ കാണാൻ പറ്റുമോ? ''
‘ഇപ്പോ തൽക്കാലം പറ്റില്ല' ഞാൻ പറഞ്ഞു.
‘നിങ്ങൾക്ക് എന്നെ കാണാൻ ബുദ്ധിമുട്ടാണെങ്കിൽ ശരിയായ കാരണം പറഞ്ഞാൽ അപ്പോയ്മെന്‍റ് റീ അറേഞ്ച് ചെയ്യുന്ന കാര്യം പരിഗണിക്കാം'
വേറെ വഴി ഒന്നും ഇല്ല എന്നു മനസ്സിലായപ്പോഴാണ് സായ്പ്പ് പതുക്കെ പ്രശ്നത്തിന്‍റെ കെട്ടഴിച്ചു വിട്ടത്
( എന്‍റെ കൺസൾട്ടൻറ് ഡോക്ടർ ആൽബർട്ട് കറാച്ചിയോളോ റൂമിൽ എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് വരികയാണെങ്കിൽ സഹായിക്കാനായി അപ്പോയിന്‍റ്മെന്‍റ് സ്ലോട്ട് ഒക്കെ ഫ്രീ ആക്കി കാത്തിരിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. മാത്രമല്ല, 'ട്രെയിനി ആണെന്നുള്ള അഹംഭാവം' എനിക്ക് ഉണ്ടായിരുന്നില്ലല്ലോ … ഏത് ? )
പുള്ളിക്കാരൻ ( രോഗി ) അസ്വസ്ഥനായി.‘എനിക്കിപ്പോൾ ഒരു ഇംഗ്ലീഷുകാരൻ ഡോക്ടറെ കാണാമോ?' ഞാൻ കറങ്ങുന്ന കസേരയിൽ ഇരുന്നു ചെറുതായി ഒന്നു മോഹൻ ലാൽ സ്റ്റൈലിൽ തിരിഞ്ഞു. എന്നിട്ടു പറഞ്ഞു, ‘‘സുഹൃത്തേ, നിങ്ങളുടെ ഇന്നത്തെ അപ്പോയിന്‍റ്മെന്‍റ് എന്‍റെ അടുത്താണ്. '' പുള്ളി ഒന്നും പറയാതെ അവിടെ ഇരുന്ന് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി.
ഞാൻ അയാളുടെ റെഫറൽ ലെറ്റർ അതിനകം തന്നെ നോക്കിയിരുന്നു. ജനറൽ പ്രാക്റ്റീഷണർ എഴുതിയിരുന്നത്. ഒരു ഹെഡ് ഇൻജുറിയ്ക്കു ശേഷമെന്നോണം ചില പെരുമാറ്റ വൈകല്യങ്ങൾ. തല സ്കാന്‍ ചെയ്തതില്‍ ഒക്കെ നോർമൽ ആണ്. ഒരു വൻ കോടീശ്വരനാണ്. കേംബ്രിഡ്ജിൽ ഒരു കാർ ഇംപോർട്ട് എക്സ്പോർട്ട് നടത്തുന്ന ഒരു മനുഷ്യൻ.
പുള്ളിക്കാരൻ റഷ്യയിൽ പോയപ്പോൾ ഒരു സൈക്കോളജിസ്റ്റിനെ കണ്ടത്രെ. അയാൾ തലക്കുണ്ടായ അപകടം കൊണ്ട് ഇയാൾക്ക് ചില തകരാറുകൾ സംഭവിച്ചതായി സംശയം പ്രകടിപ്പിച്ചത് കൊണ്ട് സൈക്യാട്രിസ്റ്റിന്‍റെ അഭിപ്രായത്തിന് വന്നിരിക്കുന്നു. പത്ത് മിനിറ്റ് കൂടി പുള്ളി മുന്നിലിരുന്ന് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. അപ്പോ പുള്ളി, 'നിങ്ങൾ ഒന്നും ചെയ്യുന്നില്ലല്ലോ?'
“നിങ്ങൾ ഒന്നും പറയാതെ എനിക്ക് ഒന്നും ചെയ്യാനില്ല. നിങ്ങൾക്ക് ഒരു മണിക്കൂർ സമയം എന്‍റേതായിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ എന്നോട് സംസാരിക്കാം. നിങ്ങളെ സഹായിക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും ഞാൻ ചെയ്യാം.''
വീണ്ടും അസ്വസ്ഥത. പിന്നെ,‘ഇത് ഒരു ഇന്ത്യാക്കാരന് മനസ്സിലാകുമോ എന്നെനിക്കറിയില്ല.'
‘അങ്ങനെ ഇംഗ്ലീഷുകാരന് മാത്രം മനസ്സിലാകുന്ന ഒരു മാനസികരോഗത്തെ പറ്റി ഞാൻ കേട്ടിട്ടില്ല' ഞാൻ മറുപടി പറഞ്ഞു. രണ്ട് മിനിറ്റ് കൂടി അസ്വസ്ഥത. “പിന്നെ… ഇത് ഒരു സെക്ഷ്വല്‍ പ്രശ്നം ആണ്'’
“പറയൂ''
''പക്ഷേ, നിങ്ങൾ ഇന്ത്യാക്കാർ ലൈംഗിക പ്രശ്നങ്ങൾ സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലല്ലോ? ഇംഗ്ലീഷ് സംസ്കാരത്തിൽ കുറച്ചു കൂടി ഓപ്പണ്‍ ആയി ഇതൊക്കെ ഡിസ്കസ് ചെയ്യാറുണ്ട്. ചേട്ടൻ വഴിക്ക് വന്നു തുടങ്ങി.
‘ചേട്ടാ... ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാമശാസ്ത്രം എന്നൊരു പുസ്തകം ഉണ്ടായിരുന്നു. ചേട്ടൻ കേട്ടിട്ടുണ്ടോ?' ഇപ്പോഴും ഇംഗ്ലീഷുകാര് ധാരാളം വായിക്കാറുള്ള പുസ്തകം. അത് ഇന്ത്യയിൽ ആണ് അവതരിച്ചത്. അതു കൊണ്ട് ചേട്ടൻ ധൈര്യമായി പറയൂ.'വേറെ വഴി ഒന്നും ഇല്ല എന്നു മനസ്സിലായപ്പോഴാണ് സായ്പ്പ് പതുക്കെ പ്രശ്നത്തിന്‍റെ കെട്ടഴിച്ചു വിട്ടത്. 'കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം' എന്ന മട്ടിലൊരു സംഭവം. പ്രശ്ന പരിഹാരം പറഞ്ഞു കൊടുത്തു. സായിപ്പിന്‍റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ആള് റിലാക്സ്ഡ് ആയി. കൈ പിടിച്ച് കുലുക്കി എന്നെ അനുമോദിച്ച് കൊണ്ട് പറഞ്ഞു. ‘ഇന്ത്യ അല്ലെങ്കിലും ഭയങ്കര അടിപൊളി രാജ്യം ആണ്. സ്പെയ്സ് ടെക്നോളജിയിൽ ഒക്കെ കേമൻ മാരല്ലേ ?'
അപ്പോൾ നമ്മൾ ഇന്ത്യാക്കാർ ഒരു റോക്കറ്റ് വിട്ട് വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. വിട്ട റോക്കറ്റ് എപ്പോള്‍ വേണമെങ്കിലും താഴെ പോയി വീണ് നാം വീണ്ടും വാർത്തകളിൽ നിറയും എന്നറിയാവുന്നത് കൊണ്ട് ഞാൻ അധികം ഒന്നും പറഞ്ഞില്ല.
‘പ്രശ്നക്കാരൻ ആയിരുന്നല്ലോ, ഈ പേഷ്യന്‍റ്' അദ്ദേഹം പറഞ്ഞു
പുള്ളിക്ക് ആ ഒറ്റ സെഷൻ മാത്രമേ വേണ്ടി വന്നുള്ളൂ. പുള്ളി ഹാപ്പി ആയി. ‘ഇനി ഇംഗ്ലീഷുകാരൻ ഡോക്ടറെ കാണണോ, ഞാൻ ചോദിച്ചു.'‘ഏയ്, അതിന്‍റെ ആവശ്യം ഒന്നുല്ലെ'ന്ന് പുള്ളി.
ഉച്ച തിരിഞ്ഞാണ് ഞാൻ ഡോക്ടർ ആൽബെർട്ട് കറാച്ചിയോളോയെ കണ്ടത്. പേഷ്യന്‍റിന്‍റെ വിശേഷങ്ങളൊക്കെ ഞാൻ പുള്ളിയോട് പറഞ്ഞു. ‘പ്രശ്നക്കാരൻ ആയിരുന്നല്ലോ, ഈ പേഷ്യന്‍റ്' അദ്ദേഹം പറഞ്ഞു.‘അത്ര പ്രശ്നം ഒന്നും ഉണ്ടായില്ല’ ഞാൻ പറഞ്ഞു. ‘നീ പുലി അല്ലെടാ , സിങ്കം ആണ് സിങ്കം' എന്നു പറയുന്ന രീതിയിൽ അദ്ദേഹം ചിരിച്ചു ഞാനും...