കാമുകന്റെ ജീവൻ രക്ഷിക്കാൻ കാമുകി വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങൾക്ക് ശേഷം സംഭവിച്ചത്...

ഓപ്പറേഷൻ കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞ് കാമുകൻ തന്നെ ഒഴിവാക്കി തുടങ്ങി. ഫോൺ കോളുകളും വാട്സാപ്പും എല്ലാം ബ്ലോക്കാക്കി. ഇപ്പോൾ ഞാനും കാമുകനും തമ്മിൽ യാതൊരു ബന്ധുമില്ലെന്നും കോളിൻ പറഞ്ഞു.

Woman who donated kidney to boyfriend gets cheated on and dumped months later

17 കാരൻ കാമുകന് വൃക്ക നൽകിയതിന് പിന്നാലെ കാമുകൻ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കോളിൻ ലെ എന്ന 30കാരിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. യുഎസ് സ്വദേശിനി കോളിൻ
 തന്റെ നിലവിലെ അവസ്ഥയെ പറ്റി ടിക്ടോക്കിൽ വ്യക്തമാക്കി.

എല്ലാം ഒരു കാരണത്താൽ സംഭവിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കോളിൻ കഴിഞ്ഞ ബുധനാഴ്ച സംഭവത്തെ കുറിച്ച് പറയുന്നത്. തന്റെ കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു. അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വൃക്കകൾ പ്രവർത്തിച്ചിരുന്നത്. വൃക്കരോഗവുമായി ജീവിക്കാൻ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം ഉണ്ടായി.

തുടർന്ന് കാമുകന് വൃക്ക മാറ്റിവയ്‌ക്കൽ ആവശ്യമായി വന്നു. പരിശോധനയിൽ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി . കാമുകൻ മരിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് തന്റെ വൃക്കകൾ ദാനം ചെയ്തതു.  ഓപ്പറേഷൻ കഴിഞ്ഞ് ഏഴ് മാസങ്ങൾ കഴിഞ്ഞ് കാമുകൻ തന്നെ ഒഴിവാക്കി തുടങ്ങി.

ഫോൺ കോളുകളും വാട്സാപ്പും എല്ലാം ബ്ലോക്കാക്കി.ഇപ്പോൾ ഞാനും കാമുകനും തമ്മിൽ യാതൊരു ബന്ധുമില്ലെന്നും കോളിൻ പറഞ്ഞു.  കാമുകന്റെ ജീവൻ രക്ഷിച്ചതിന് പലരും കോളിനെ പ്രശംസിച്ചു. യുവാവ് നിങ്ങളെ അർഹിക്കുന്നില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. 

Read more : 'ഇനിയെന്ത് വേണം, എല്ലാം ഉള്ളൊരു സവാരി; ഇത് ഒന്നൊന്നര ഓട്ടോറിക്ഷ തന്നെ

 

Latest Videos
Follow Us:
Download App:
  • android
  • ios