ഓഫീസ് അസിസ്റ്റന്റിന്റെ പണിയെടുക്കുന്ന തത്ത; വൈറലായി വീഡിയോ
എല്ലാവരുടെയും ശ്രദ്ധ നേടാനായി പണിയെടുക്കുന്ന ഒരു തത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
![The Cockatoo Loves His New Job As Office Assistant The Cockatoo Loves His New Job As Office Assistant](https://static-gi.asianetnews.com/images/01efyhc6f671d94140vpbarh1r/new-project--3--jpg_363x203xt.jpg)
മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. എല്ലാവരുടെയും ശ്രദ്ധ നേടാനായി പണിയെടുക്കുന്ന ഒരു തത്തയുടെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ വൈറലായിരിക്കുന്നത്.
യുഎസ്എയിലെ സിൻസിനാത്തി സൂ ആൻഡ് ബോട്ടാണിക്കൽ ഗാർഡന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു ഓഫീസ് അസിസ്റ്റന്റിന്റെ പണിയെടുക്കുന്ന തത്തയുടെ രസകരമായ വീഡിയോ പ്രചരിക്കുന്നത്.
ഗാർഡനിലെ പുതിയ അന്തേവാസിയായ 'റെജി'യെന്ന തത്തയുടെ വീഡിയോയാണിത്. ഫോട്ടോകോപ്പി മെഷീനിൽ നിന്ന് പുറത്തുവരുന്ന പേപ്പറുകൾ എടുത്ത് അടുക്കി വയ്ക്കുന്ന റെജിയെ ആണ് വീഡിയോയിൽ കാണുന്നത്. എന്നാല്‍ പേപ്പറുകൾ മുഴുവൻ നിലത്തു വീഴുന്നതും വീഡിയോയില്‍ കാണാം.
എന്നിട്ടും നിര്‍ത്താതെ തന്‍റെ പണി എടുക്കുകയാണ് ആശാന്‍. ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ തത്തയുടെ വീഡിയോ കണ്ടത്.
Also Read: പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന തത്ത; വൈറലായി വീഡിയോ...
![left arrow](https://static-gi.asianetnews.com/v1/images/left-arrow.png)
![right arrow](https://static-gi.asianetnews.com/v1/images/right-arrow.png)