ബാക്കിവന്ന പച്ചക്കറികളും മറ്റും ഉപയോഗിച്ച് എന്ത് തയ്യാറാക്കാം? രസകരമായ വീഡിയോ
ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തേക്കുമെല്ലാം എന്ത് കരുതും, എന്ത് തയ്യാറാക്കുമെന്ന് കണ്ടെത്തുന്നത് തന്നെ സാമാന്യം ഭാരപ്പെട്ട ജോലിയായി മാറാം. ഇതിനിടെ ചിലപ്പോഴെങ്കിലും ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം വീട്ടില്‍ ഒരേസമയത്ത് ലഭ്യമല്ലാതെ വരികയും ചെയ്യാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉള്ള ചേരുവകളെല്ലാം തട്ടിക്കൂട്ടിക്കൊണ്ട് എന്തെങ്കിലുമൊരു വിഭവം തയ്യാറാക്കുകയേ മാര്‍ഗമുള്ളൂ.
ദിവസവും പാചകം ചെയ്യുകയെന്നത് അത്ര എളുപ്പത്തിലുള്ള ജോലിയോ ആസ്വാദ്യകരമായ ജോലിയോ അല്ല. സത്യത്തില്‍ അത് ദൈനംദിന ജീവിതത്തില്‍ നമ്മുടെ ചിന്തയും സമയവും അധ്വാനവുമെല്ലാം ഏറെ ആവശ്യപ്പെടുന്നൊരു പ്രക്രിയ തന്നെയാണ്.
ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തേക്കുമെല്ലാം എന്ത് കരുതും, എന്ത് തയ്യാറാക്കുമെന്ന് കണ്ടെത്തുന്നത് തന്നെ സാമാന്യം ഭാരപ്പെട്ട ജോലിയായി മാറാം. ഇതിനിടെ ചിലപ്പോഴെങ്കിലും ആവശ്യത്തിനുള്ള സാധനങ്ങളെല്ലാം വീട്ടില്‍ ഒരേസമയത്ത് ലഭ്യമല്ലാതെ വരികയും ചെയ്യാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉള്ള ചേരുവകളെല്ലാം തട്ടിക്കൂട്ടിക്കൊണ്ട് എന്തെങ്കിലുമൊരു വിഭവം തയ്യാറാക്കുകയേ മാര്‍ഗമുള്ളൂ.
ഇത്തരം പരീക്ഷണങ്ങള്‍ പാചകത്തില്‍ നടത്താത്തവരായി ആരും കാണില്ല. ഇവിടെയിതാ ഒരു യുവാവ് ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ബാക്കി വന്നിരിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം വച്ച് എന്ത് തയ്യാറാക്കാമെന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമായ 'ചാറ്റ് ജിപിടി'യോടാണ് ചോദിക്കുന്നത്. ഇതിന് ശേഷം 'ചാറ്റ് ജിപിടി' നിര്‍ദേശിച്ചത് പ്രകാരം ഒരു വിഭവം ഇദ്ദേഹം തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്.
ഇതിന്‍റെ വീഡിയോ ഇദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മസാലകള്‍, ബ്രഡ്, ചീസ്, പാല്‍, ഉപ്പ്, കുരുമുളകുപൊടി എന്നീ ചേരുവകള്‍ കൊണ്ട് എന്ത് തയ്യാറാക്കാമെന്നാണ് 'ചാറ്റ് ജിപിടി'യോട് ഇദ്ദേഹം ചോദിക്കുന്നത്.
ഇതുവച്ച് 'ചീസി പൊട്ടാറ്റോ ആന്‍റ് വെജിറ്റബിള്‍ ബേക്ക്' അല്ലെങ്കില്‍ 'പൊട്ടാറ്റോ ആന്‍റ് വെജിറ്റബിള്‍ ഗ്രാറ്റിൻ' തയ്യാറാക്കാമെന്നാണ് പ്രോഗ്രാം നല്‍കുന്ന ഉത്തരം. തുടര്‍ന്ന് എങ്ങനെ വിഭവം തയ്യാറാക്കിയെടുക്കാമെന്നും വിശദമായി ഇത് നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് യുവാവ് വിഭവം തയ്യാറാക്കിയെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
രസകരമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇതിനെ നല്ലൊരു മാര്‍ഗമായി കാണുമ്പോള്‍ ഒരു വിഭാഗം പേര്‍ ഇതിന്‍റെയൊന്നും ആവശ്യം ഇക്കാര്യത്തില്‍ ഇല്ലെന്നും വാദിക്കുന്നു. എന്തായാലും വീഡിയോ കണ്ടുനോക്കൂ...
Also Read:- രാത്രി ബാക്കിയുള്ള ചോറ് വച്ച് രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം...