സൂക്ഷിച്ച് നോക്കൂ, ഈ ചിത്രത്തിൽ എത്ര ആനകളുണ്ട് ?

ഈ ഫോട്ടോയിൽ എത്ര ആനകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നിരവധി പേരാണ് ഈ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

How many elephants can you spot in the photograph

ആശയക്കുഴപ്പത്തിലാക്കുന്ന ചില  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരം ചിത്രങ്ങൾ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം ആനകളുടെ ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം പങ്കുവച്ചത്.

ഈ ഫോട്ടോയിൽ എത്ര ആനകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നിരവധി പേരാണ് ഈ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ഫോട്ടോയിൽ നിങ്ങൾക്ക് നാല് ആനകളെ മാത്രമാണ് കാണാൻ കഴിയുന്നതെങ്കിൽ നിങ്ങളുടെ കാഴ്ച ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെ‌ന്നതാണ് സത്യം.

വൈൽഡ് ലെൻസ് എക്കോ ഫൗണ്ടേഷൻ ആണ് ഈ ഫോട്ടോ പകർത്തിയത്. ഈ നിമിഷം പകർത്താനായി ഏകദേശം 1400 ഫോട്ടോഗ്രാഫുകളാണ് എടുത്തത്. ഫോട്ടോ 2,200-ലധികം ലൈക്കുകളും 145 റീട്വീറ്റുകളും ലഭിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios