പുരികം ഭം​ഗിയുള്ളതാക്കാം; വീട്ടിലുണ്ട് പോംവഴികൾ..!

  • ആവണക്കെണ്ണ ദിവസവും പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്
  • പുരികം തിളക്കമുള്ളതാക്കാൻ ഒലീവ് ഓയിൽ പുരട്ടാം
home remedies for eye brows

ഒരു സ്ത്രീയുടെ മുഖസൗന്ദര്യത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പുരികങ്ങൾ കട്ടിയോടെ ഭം​ഗിയുള്ളതായി കാണാനാണ് എല്ലാ സ്ത്രീകളും ആ​ഗ്രഹിക്കുന്നത്. അതിനായി സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോയി ത്രെഡിങ് ചെയ്യാറുണ്ട്. എന്നാ‌ൽ വീട്ടിലിരുന്ന് തന്നെ പുരിക ഭം​ഗിയുള്ളതും കട്ടിയുള്ളതുമാക്കാൻ സാധിക്കും. പുരികത്തിന്‍റെ കട്ടികൂട്ടി ഭംഗിയോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന  പൊടികൈകള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

1) ആവണക്കെണ്ണ ദിവസവും പുരികത്തിൽ പുരട്ടുന്നത് നല്ലതാണ്. ആവണക്കെണ്ണയിൽ അൽപം തേൻ ചേർത്ത് ദിവസവും രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടികൂടാൻ സഹായിക്കും.30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ പുരികം കഴുകി കളയുകയും വേണം.

home remedies for eye brows

2) മുട്ടയുടെ വെള്ള നന്നായി പുരികത്തിൽ തേച്ച് പിടിപ്പിക്കുന്നത് ​നല്ലതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാൻ മറക്കരുത്. പുരികം കൂടുതൽ കറുപ്പ് നിറമാകാൻ മുട്ടയുടെ വെള്ള സഹായിക്കും.

home remedies for eye brows

3) സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്‌സിയിലിട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവില്‍ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. 

home remedies for eye brows

4) പുരികം കൂടുതൽ തിളക്കമുള്ളതാക്കാൻ ഒലീവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. ഒലീവ് ഒായിൽ ഉറങ്ങുന്നതിന് മുമ്പ് പുരികത്തിൽ പുരട്ടുന്നത് ​ഗുണം ചെയ്യും.

home remedies for eye brows

5) പുരികത്തിലെ താരൻ മാറ്റാൻ ദിവസവും ഒരു സ്പൂൺ വെളിച്ചെണ്ണ പുരികത്തിൽ പുരട്ടുന്നത് ​സ​ഹായകമാണ്.

home remedies for eye brows

6) ചെമ്പരത്തി പൂവോ ഇലയോ മിക്സിയിലിട്ട് നല്ല പോലെ അരച്ചെടുത്ത ശേഷം പുരികത്തിൽ പുരട്ടുന്നത് പുരികത്തിന്റെ വളർച്ചയെ കൂടുതൽ സഹായിക്കും. 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം ചെറുചൂട് വെള്ളത്തിൽ കഴുകുക.

home remedies for eye brows
 

Latest Videos
Follow Us:
Download App:
  • android
  • ios