ഗര്‍ഭസ്ഥ ശിശുവിനെ നിങ്ങള്‍ക്കിനി പ്രിന്‍റ് ചെയ്തെടുക്കാം - വീഡിയോ

  • 3ഡി പ്രിന്‍റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്
3d printing technology for modelling new born

ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ബ്രിസീലിലെ ഗവേഷകരെത്തുന്നു. 3ഡി പ്രിന്‍റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. എംആര്‍ഐ സ്കാനിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ ശിശുവിന്‍റെ മോഡല്‍ പ്രിന്‍റ് ചെയ്യുന്നത്. 

ഇത്തരം പ്രിന്‍റുകള്‍ പ്ലാസ്റ്ററില്‍ തയ്യാറാക്കുകയും പിന്നീട് വിലപിടിപ്പുളള ലോഹങ്ങള്‍ കൊണ്ട് പൊതിയാനുമാകും. ഇത് ജീവിതകാലത്തേക്കും സൂക്ഷിച്ചുവയ്ക്കാവുന്ന ഏറ്റവും വിലപിടിപ്പുളള സമ്മാനമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 3ഡി പ്രിന്‍റിങ് നടത്തുന്നത് ഏറ്റവും സൂഷ്മമായ മോള്‍ഡിങ് ഉപകരണങ്ങളുപയോഗിച്ചാണ്. ബ്രസീലിലെ റിയോ ഡി ജനീറോയിലുളള ക്ലിനിക്കാ ഡി ഡയഗണോസ്റ്റിക്ക പോര്‍ ഇമേജമ്മിലെ ഹെറോണ്‍ വെര്‍നറാണ് 3ഡി സാങ്കേതിക വിദ്യ വികസിപ്പിച്ച സഹഗവേഷകര്‍.  

Latest Videos
Follow Us:
Download App:
  • android
  • ios