പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കൊവിഡ്

അഞ്ചാം പ്രതി റിയ ആന്‍ തോമസിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. 

Popular finance money fraud case accused confirm covid

കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ അഞ്ചാം പ്രതിക്ക് കൊവിഡ്. അഞ്ചാം പ്രതി റിയ ആന്‍ തോമസിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ ആന്‍ തോമസ്. പോപ്പുലറിന് കീഴിലെ നാല് കമ്പനികളുടെ ഡയറക്ടറും  റിയയാണ്. എല്‍എല്‍പി വ്യവസ്ഥയില്‍ പണം സ്വീകരിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് റിയ ആണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്ന റിയയെ മലപ്പുറത്തെ നിലമ്പൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു.

റിയ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ബലത്തില്‍ നിലമ്പൂരിലെ വീട്ടില്‍ കഴിഞ്ഞ റിയയെ കോന്നി പൊലീസ് സ്റ്റേഷനില്‍ പുതിയതായി രജിസ്റ്റര്‍ സാമ്പത്തിക തട്ടിപ്പിലാണ് അറസ്റ്റ് ചെയ്തത്.
 

Latest Videos
Follow Us:
Download App:
  • android
  • ios