കൊവിഡ് ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ല; പുതിയ മാർഗ നിർദേശം
ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്താം.
തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പുതിയ മാർഗ നിർദേശം. കൊവിഡ് ഭേദമായവരിൽ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സർക്കാർ. ശസ്ത്രക്രിയ, ഡയാലിസിസ്, തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്താം. അത് ആന്റിജൻ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാർഗ നിർദേശത്തില്‍ പറയുന്നത്.
കൊവിഡ് ഭേദമായ ആൾക്ക് ആന്റിജൻ ഒഴികെ ഉള്ള പരിശോധനകളിൽ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകൾ മുടക്കാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വൈറൽ ഷെഡിങ് കാരണം നിർജ്ജീവമായ വൈറസുകൾ ശരീരത്തിൽ ഉണ്ടാകാം. അതുപക്ഷേ കൊവിഡ് ബാധ ആയി കണക്കാക്കാൻ ആകില്ല. കൊവിഡ് ഭേദമായ ആൾക്ക് മൂന്ന് മാസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാർഗ നിർദേശത്തില്‍ പറയുന്നു.
- Coronavirus
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Lock Down India
- Lock Down Kerala
- covid 19
- covid test
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- കൊവിഡ് പരിശോധന
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം