ഇലക്ട്രീഷ്യനായി വേഷമിട്ട് സ്ത്രീകളുടെ വീട്ടിലെത്തും; 90 ബലാത്സംഗക്കേസുകളിൽ പ്രതിയായ യുവാവിന് 42 ജീവപര്യന്തം
ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാൾ ഇരകളുടെ വീട്ടിൽ കയറിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എൻപിഎ) പറയുന്നു.
![Serial Rapist Nkosinathi Phakathi Sentenced to 42 Life Terms Serial Rapist Nkosinathi Phakathi Sentenced to 42 Life Terms](https://static-gi.asianetnews.com/images/01j9ejqjreerhkdwkxrred0bqq/nkosinathi-phakathi_363x203xt.jpg)
ജൊഹന്നാസ്ബർഗ്: പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ ഉൾപ്പെടെ 90 ബലാത്സംഗക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ യുവാവിന് 42 ജീവപര്യന്തം തടവ് ശിക്ഷ. 40 കാരനായ എൻകോസിനാഥി ഫകത്തി എന്നയാളെയാണ് ദക്ഷിണാഫ്രിക്കൻ കോടതി ശിക്ഷിച്ചത്. 2012 മുതൽ 2021 വരെ ഒമ്പത് വർഷക്കാലമാണ് ഇയാൾ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗത്തിനിരയാക്കിയത്. ജൊഹാനസ്ബർഗിലെ എകുർഹുലേനിയിലും പരിസരത്തും വെച്ചാണ് എൻകോസിനാഥി ഫകത്തി സ്ത്രീകളെ ബലാത്സംഗം ചെയ്തത്.
ഇലക്ട്രീഷ്യനായി വേഷമിട്ടാണ് ഇയാൾ ഇരകളുടെ വീട്ടിൽ കയറിയതെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി (എൻപിഎ) പറയുന്നു. ആക്രമണത്തിന് സാക്ഷ്യം വഹിക്കാൻ കുട്ടികളെയും നിർബന്ധിക്കുമെന്നും കോടതി പറഞ്ഞു. ദുർബലർക്കെതിരെയാണ് ഫക്കത്തിയുടെ ക്രൂരമായ ആക്രമണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ലെസെഗോ മക്കോലോമാക്വെ പറഞ്ഞു.
Read More... ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
സ്കൂൾ കുട്ടികളെയും പീഡിപ്പിച്ചു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരിക്കും ഇയാൾ എത്തുകയെന്നും പൊലീസ് പറഞ്ഞു. 2021-ൽ അറസ്റ്റിനിടെ പൊലീസിൻ്റെ പ്രതിയെ ക്രച്ചസിലാണ് കോടതിയിൽ ഹാജരായത്. തട്ടിക്കൊണ്ടുപോകൽ, മോഷണം, ആക്രമണം എന്നീ കുറ്റങ്ങളും ചുമത്തി. 2024 ഏപ്രിൽ മുതൽ ജൂൺ വരെ 9,300 ബലാത്സംഗങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.