indian navy fifth scorpene class submarine vagir launched at Mazagon Dock
Gallery Icon

ഇന്ത്യയുടെ സമുദ്രാതിര്‍ത്തികാക്കാന്‍ ഇനി വാഗിറും

ന്ത്യയുടെ സമുദ്രാതിര്‍ത്ഥിക്കാക്കാന്‍ ഇനി വാഗിറുണ്ടാകും. ഇന്ത്യൻ നേവിയുടെ അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി വാഗിർ, നൂതന അക്ക്വാസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച സ്റ്റെൽത്ത് സവിശേഷതകളുള്ള അന്തര്‍വാഹിനിയാണ്. ഇന്ന് രാവിലെ തെക്കൻ മുംബൈയിലെ മസഗൺ ഡോക്കിൽ നിന്നാണ് വാഗിര്‍ നീറ്റിലിറങ്ങിയത്. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ഭാര്യ വിജയ വീഡിയോ കോൺഫറൻസിംഗിലൂടെ അന്തർവാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും ചടങ്ങില്‍ പങ്കെടുത്തു. പടിഞ്ഞാറന്‍ നേവല്‍ കമാന്‍റ് ചീഫും ചടങ്ങില്‍ പങ്കെടുത്തു.