ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രിക്ക് കൊവിഡ്; കുടുംബത്തെ നിരീക്ഷണത്തിലാക്കി

സഹറാന്‍പുരിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. ധരം സിംഗിന്‍റെ കുടുംബാംഗളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

UP Ayush Minister Dharam Singh Saini tests positive for covid 19

ലക്നൗ: ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിച്ചത്. സഹറാന്‍പുരിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. ധരം സിംഗിന്‍റെ കുടുംബാംഗളെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 24,850 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വന്ന വൻവർധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 19268 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 

രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ദില്ലിയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് അൽപം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തിൽ നാൽപ്പത് ശതമാനത്തിനും താഴെ പോയ ദില്ലിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോൾ അറുപത് ശതമാനമായി ഉയർന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios